പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം'; മുന്നറിയിപ്പുമായി സാമന്ത!

നടി സാമന്തയുടെ വിവാഹമോചനവാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ച് നടി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സാമന്ത റൂത്ത് പ്രഭു 2022ലേക്കുള്ള കാര്യങ്ങളുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. ആ ലിസ്റ്റിലെ ചില തീരുമാനങ്ങളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നല്‍കുന്നത്.

‘ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം’ സാമന്ത കുറിച്ചു. 2022ല്‍ കൂടുതല്‍ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘ആളുകള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നത് ശരിയാണെങ്കിലും ഒരാള്‍ക്ക് മൂന്നാമതൊരു അവസരം നല്‍കണം. ഇവ തീര്‍ച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും’ സാമന്ത പറഞ്ഞു. നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം തനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സ് വലിയ ഹിറ്റായിരുന്നു.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം