'ഐ.എഫ്.എഫ്.‌കെയില്‍ നിന്നും ഒഴിവാക്കിയത് പ്രായക്കൂടുതല്‍ കൊണ്ടെന്ന് അവരുടെ മറുപടി'; രാഷ്ട്രീയമാണ് വിഷയമെന്ന് സലീം കുമാര്‍

ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനില്‍ നിന്ന് തന്നെ ഒഴിവാക്കിയത് പ്രായക്കൂടുതല്‍ കൊണ്ടെന്ന് നടന്‍ സലീം കുമാര്‍. ദേശീയ പുരസ്‌കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്ന് സലീം കുമാര്‍ പറയുന്നത്.

ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കുമെന്ന മുട്ടുന്യായമാണ് നല്‍കുന്നത്. പ്രായത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ആഷിക് അബുവും അമല്‍ നീരദുമെല്ലാം തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. താനും അവരും തമ്മില്‍ അധികം പ്രായവ്യത്യാസമൊന്നുമില്ല.

ഇവിടെ രാഷ്ട്രീയമാണ് വിഷയമെന്നും സലീം കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ മാത്രമല്ല സിപിഎം ഭരിക്കുമ്പോഴും ഇവിടെ പുരസ്‌കാരം നേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയാനായി നേരിട്ട് വിളിച്ച് ചോദിച്ചു. പ്രായക്കൂടുതല്‍ എന്നാണ് കാരണം പറഞ്ഞത്.

വളരെ രസകമായ മറുപടിയായി തോന്നി. കലാകാരന്‍മാരെ എന്തു വേണമെങ്കിലും ചെയ്യാമെന്ന് അവര്‍ നേരത്തേ തെളിയിച്ചതാണ്. അതാണല്ലോ പുരസ്‌കാരം മേശപ്പുറത്ത് വെച്ചു നല്‍കിയത് എന്നും സലീം കുമാര്‍ പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ