ആ സിനിമകളില്‍ എനിക്ക് മുഴുനീള വേഷമായിരുന്നു, ആ രണ്ട് ചിത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് നാദിര്‍ഷയോട് പറഞ്ഞു, അവനത് മനസ്സിലാക്കാന്‍ കഴിയും: സലിം കുമാര്‍

നാദിര്‍ഷ ഒരുക്കുന്ന സിനിമകള്‍ ഒഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സലിം കുമാര്‍. തനിക്ക് നന്നായി വിശ്രമിക്കണം, ആസ്വദിക്കണം എന്നാണ് നാദിര്‍ഷയോട് പറഞ്ഞതായും അത് അവന് മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് സലിം കുമാര്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തന്നെ സിനിമയിലേക്ക് ഉന്തി തള്ളി കൊണ്ടു വന്ന ആളാണ് നാദിര്‍ഷ. അവന്റെ രണ്ട് ചിത്രങ്ങള്‍ താന്‍ ചെയ്യില്ലെന്ന് പറഞ്ഞു. ഈശോ എന്ന ചിത്രത്തിലും കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലും മുഴുനീള വേഷമായിരുന്നു. പക്ഷെ തനിക്ക് നന്നായി വിശ്രമിക്കണം എന്നും, ഒന്ന് ആസ്വദിക്കണം എന്നും പറഞ്ഞ് ഒഴിവാക്കി.

അവനത് മനസ്സിലാക്കാന്‍ സാധിയ്ക്കും. കാരണം, അവന് തന്നെ അറിയാം. എന്നാലും തന്നെ പൂര്‍ണമായും ഒഴിവാക്കാന്‍ നാദിര്‍ഷയ്ക്ക് കഴിയില്ല. അതുകൊണ്ട് രണ്ട് ചിത്രങ്ങളിലും തന്റെ ശബ്ദം ഉണ്ടാവും എന്നാണ് സലിം കുമാര്‍ പറയുന്നത്. കരിയറിന്റെ തുടക്ക കാലത്ത് ചിരി കൊണ്ട് പല അവസരങ്ങളും നഷ്ടമായതിനെ കുറിച്ചും താരം പറയുന്നു.

തന്നോട് കഥ പറയുമ്പോള്‍, തമാശ രംഗങ്ങളുണ്ടെങ്കില്‍ താന്‍ ചിരിക്കും. അപ്പോള്‍ കഥ പറയുന്നവര്‍ കരുതും താന്‍ കളിയാക്കി ചിരിക്കുന്നതാണ് എന്ന്. അത് കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടു. പിന്നീട് തനിക്ക് സിനിമയില്‍ ഭാഗ്യം കൊണ്ടു വന്നതും ഈ ചിരി തന്നെയാണ് എന്നും സലിം കുമാര്‍ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ