എന്റെ തുണി പൊക്കിവെച്ചാണ് മേക്കപ്പ് ചെയ്തത്, ആ സ്ത്രീകള്‍ അന്തിച്ചു നോക്കിനിന്നു: സലിം കുമാര്‍

കരിയറിന്റെ തുടക്കകാലത്ത് ഏറെയും കോമഡി വേഷങ്ങളിലാണ് നടന്‍ സലിം കുമാര്‍ തിളങ്ങിയത്. എന്നാല്‍ പില്‍കാലത്ത് അഭിനയ പ്രാധാന്യമുള്ള കാരക്ടര്‍ വേഷങ്ങളിലും അഭിനയിച്ച് നടന്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ അദ്ദേഹം തേടിയിരുന്നു.

ഇപ്പോഴിതാ മഴത്തുള്ളി കിലുക്കത്തിലെ മേയ്ക്കപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ചിത്രത്തിലെ പശു വലിച്ചു കൊണ്ടുപോകുന്ന സീനിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിങ്. അതില്‍ പശു വലിച്ചു കൊണ്ട് പോകുന്ന സീനുണ്ട്. അതില്‍ എന്റെ പുറകുവശം കാണിക്കുന്നുണ്ട്. ആ സീന്‍ കാണിക്കാന്‍ മേക്കപ്പ് ചെയ്യണം. ഫെയ്സില്‍ അല്ല ആസനത്തിലാണ് മേക്കപ്പ് ചെയ്യേണ്ടത്,’

‘അന്ന് കാരവന്‍ സൗകര്യം ഒന്നുമില്ലായിരുന്നു. വലിയ കാട് പോലെ ഉള്ള സ്ഥലമായിരുന്നു. എന്റെ തുണി പൊക്കിവെച്ചാണ് അത് മേക്കപ്പ് ചെയ്തത്. അവിടത്തെ കര്‍ഷക സ്ത്രീകള്‍ ഉള്‍പ്പെടെ അന്തം വിട്ട് നോക്കി നില്‍ക്കുകയായിരുന്നു. സാധാരണ മുഖത്തു ആണല്ലോ മേക്കപ്പ് ചെയ്യുക ഇവര്‍ എന്താണ് പുറകില്‍ ചെയ്യുന്നതെന്ന്.

കുറച്ചു നാള്‍ ഉണ്ടായിരുന്നു ആ ഭാഗത്ത് ഷൂട്ട് ആ സ്ത്രീകളുമായൊക്കെ പരിചയപ്പെട്ടു അവര്‍ കുറെ പാവയ്ക്ക ഒക്കെ തന്നാണ് പറഞ്ഞു വിട്ടത്,’ സലിം കുമാര്‍ പറഞ്ഞു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ