പിന്നെ ആ പെണ്ണ് വന്നില്ല, നാടകം മുടങ്ങി; നിര്‍ത്തിപ്പോയ നാടക ട്രൂപ്പിനെ കുറിച്ച് സലിം കുമാര്‍

താന്‍ ആരംഭിച്ച നാടക ട്രൂപ്പിനെക്കുറിച്ച് മനസ്സുതുറന്ന് സലിം കുമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആരതി തിയറ്റേഴ്‌സ് എന്ന നാടക ട്രൂപ്പ് പൂട്ടിയതിനെ പറ്റി ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

‘നല്ല ആര്‍ട്ടിസ്റ്റുകള്‍ ടെലിവിഷനിലേക്ക് പോയി. പിന്നീട് ഞാന്‍ വിളിച്ചത് മോശം ആര്‍ട്ടിസ്റ്റുകളെ ആയിരുന്നു. ഓഫീസ് വെറുതെ കിടക്കുകയാണ്. നാടകം തുടങ്ങാം എന്ന് കരുതി. എന്നാല്‍, നാടകം തുടങ്ങല്ലേ എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ ഞാന്‍ തുടങ്ങി.

എന്റെ നാടക ട്രൂപ്പിന് ആദ്യ വര്‍ഷമൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല. എല്ലാം നല്ല ആളുകളായിരുന്നു. അവസാന വര്‍ഷം ആയപ്പോള്‍ സ്വല്‍പ്പം കുഴപ്പങ്ങള്‍ കാണിച്ചു. അതൊരു നടി ആയിരുന്നു. ഒരു ദിവസം ഞാന്‍ ഷൂട്ടിംഗിന് നില്‍ക്കുമ്പോള്‍ കൊടുങ്ങല്ലൂരില്‍ നിന്നും എനിക്കൊരു കോള്‍ വരുന്നു’

‘ലൈറ്റ് ഓപ്പറേറ്ററെയും നടിയെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു എന്ന് പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടമായി. എന്നെയാണ് ആദ്യം വിളിക്കുന്നത്. അത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എല്ലാ നടിമാരും അങ്ങനെയൊന്നുമല്ല. ഈ പെണ്ണ് മാത്രമാണ്.

അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഉണ്ട്. ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു. സലിം കുമാറിന്റെ ട്രൂപ്പ് എന്ന് എല്ലാവരും പറയുന്നു. മാനസികമായി വളരെ വിഷമം തോന്നി പിന്നെ ആ പെണ്ണ് വന്നില്ല. നാടകം മുടങ്ങി. പുതിയ ആളെ വെച്ചു. അങ്ങനെ പല പല പ്രശ്‌നങ്ങള്‍ ആയി. അങ്ങനെ നിര്‍ത്തി. ഇപ്പോള്‍ ഓഫീസില്‍ എന്റെ ഡ്രൈവര്‍മാര്‍ താമസിക്കുന്നു,’ സലിം കുമാര്‍ പറഞ്ഞു.

Latest Stories

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി