'എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്' എന്ന് മമ്മൂക്ക, പിന്നീട് നടന്നത്..: സലാം ബാപ്പു

അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്ന തനിക്ക് മമ്മൂട്ടി അവസരം തന്നതിനെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു. പട്ടാളം എന്ന സിനിമയിലാണ് സലാം ബാപ്പു മമ്മൂട്ടിക്കൊപ്പം ആദ്യം പ്രവര്‍ത്തിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂട്ടി ചോദിച്ചു, ‘എന്താടാ അടുത്ത പരിപാടി’ എന്ന്. ഒന്നും ആയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ അടുത്ത പടത്തിലും കൂടിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

എന്നാല്‍ അടുത്ത സിനിമയായ ‘വജ്ര’ത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞില്ല. പട്ടാളത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി ചെന്നൈയിലേക്ക് പോകേണ്ടി വന്നു. പിന്നെ അപരിചിതന്‍ എന്ന ചിത്രത്തിലാണ് അവസരം കിട്ടിയത്. ആ ചിത്രത്തിലേക്ക് തന്നെ വിളിച്ചത് മമ്മൂക്ക ആയിരുന്നില്ല. അപരിചിതന്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് മമ്മൂക്ക എത്തിയത്.

തന്നെ കണ്ട ഉടനെ ചോദിച്ചു, ‘നീ എന്താ ഇവിടെ’ എന്ന്. ഈ സിനിമയുടെ അസിസ്റ്റന്റ് ആണെന്ന് പറഞ്ഞപ്പോള്‍, ‘നീ ഒക്കെ എന്റെ പടത്തിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യുമോ’ എന്നായിരുന്നു അടുത്ത ചോദ്യം. അപരിചിതന്റെ ലൊക്കേഷനില്‍ ഒരാള്‍ കഥ പറയാന്‍ വന്നിരുന്നു. അവരോട് മമ്മൂക്ക ‘ഹേയ് അത് വേണ്ടടോ, എനിക്ക് പള്ളീലച്ചന്‍ കഥാപാത്രം മതി’ എന്ന് പറയുമ്പോഴാണ് താന്‍ ‘റെഡി സര്‍’ എന്ന് പറഞ്ഞ് ഷോട്ടിന് വിളിച്ചത്.

ഉടനെ തന്നോട് ചോദിച്ചു, ‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ എന്ന്. തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു. ആദ്യമായിട്ടാണ് ഒരു നടന്‍ തന്റെ മുഖത്ത് നോക്കി ഡേറ്റ് തരാം എന്ന് പറഞ്ഞത്. അങ്ങനെ പള്ളീലച്ചനെ കഥാപാത്രമാക്കി സിനിമ ആലോചിച്ചു. കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടു ഓകെ പറഞ്ഞു.

എന്നാല്‍ സിനിമ സംഭവിയ്ക്കാന്‍ കുറേ വര്‍ഷങ്ങള്‍ എടുത്തു. മമ്മൂക്കയുടെ ഡേറ്റും കാര്യങ്ങളും എല്ലാം ഒത്തു വരുമ്പോഴേക്കും മലയാളത്തില്‍ ഒരുപാട് പള്ളീലച്ചന്‍ സിനിമകള്‍ വന്നു പോയി. അത് മമ്മൂക്കയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു എന്നാല്‍ നമുക്ക് കഥ ഒന്ന് മാറ്റിപ്പിടിക്കാമെന്ന്. അങ്ങനെയാണ് മംഗ്ലീഷ് എന്ന സിനിമ സംഭവിച്ചത് എന്ന് സലാം ബാപ്പു കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ