ടീനേജ് നടന് സിനിമയില്‍ അവസരം, മൂന്നു ലക്ഷം തട്ടിയെടുത്തു; തന്റെ പേരില്‍ തട്ടിപ്പ് ; കുറിപ്പുമായി സജിത മഠത്തില്‍

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പേരില്‍  ഒരാള്‍ തട്ടിപ്പ് നടത്തുന്നുവെന്ന മുന്നറിയിപ്പുമായി നടി സജിത മഠത്തില്‍. താന്‍ നിര്‍മ്മാണ പങ്കാളിയാകുന്ന സിനിമയില്‍ വേഷമുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്നു ലക്ഷം തട്ടിയെടുത്തുവെന്നാണ് സജിത പറയുന്നത്.

ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ആളുടെ ചിത്രവും നടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

നടിയുടെ കുറിപ്പ്

സജിത മഠത്തിലിനു സംഭവിച്ചതു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ( ഈ ടൈറ്റിലിന് പറ്റിയ ഒരു വിഷയം )
അപ്പോ സുഹൃത്തുക്കളെ താഴെ കാണുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂണ്‍ എന്നാണെത്രെ. അയാള്‍ക്ക് സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. ഒരിക്കലെന്നെ വിളിച്ച് സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യണമെന്നു പറഞ്ഞു. മറ്റൊരു ദിവസം ആവട്ടെ എന്നും പറഞ്ഞു. പക്ഷെ ശേഷം വിവരമൊന്നുമില്ല. പിന്നീട് കക്ഷിയുടെ മെസേജ് വരുന്നത് ഞാന്‍ വാട്‌സപ്പ് സ്റ്റാറ്റസ്സായി ഒരു ഓഡിഷന്‍ കോള്‍ ഷെയര്‍ ചെയ്തപ്പോഴാണ്. അയാളുടെ ഒരടുത്ത സുഹൃത്തിന്റെ മകനെ അഭിനയിപ്പിക്കാന്‍ ഈ സിനിമയില്‍ പറ്റുമോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ്. അതില്‍ ഇമെയില്‍ ഉണ്ടല്ലോ അതിലേക്ക് അയക്കൂ എന്ന മറുപടിയും ഞാനയച്ചു. പിന്നീട് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് ചോദിച്ചു മെസേജ് വന്നു. അതിന്റെ കാസ്റ്റിങ്ങ് ഇന്ന ആളാണ് നടത്തുന്നത് എന്നു മറുപടിയും കൊടുത്തു. അതവിടെ കഴിഞ്ഞു.

ഇന്നലെ ഒരു ഗള്‍ഫിലെ ഒരു ടീനേജ് നടന്റെ പിതാവിന്റെ ഫോണ്‍ വരുന്നു. സജിത മഠത്തിലും കൂടി ചേര്‍ന്ന് നിര്‍മ്മിക്കുന്ന പടത്തില്‍ ഒരു കഥാപാത്രം മകന് പറ്റിയതുണ്ട് എന്നു പറഞ്ഞ് ഇതേ പ്രസൂണ്‍ ( ഇയാള്‍ രണ്ടുവര്‍ഷമായി ഈ പിതാവിന്റെ സുഹൃത്തുമായിരുന്നുവത്രെ!) മൂന്നു ലക്ഷം എന്റെ പേരില്‍ തട്ടിയെത്രെ! അതിനായി വലിയ ഒരു കഥയും അയാള്‍ മെനഞ്ഞെടുത്തിട്ടുണ്ട്.
സിനിമ നടക്കുന്നില്ലെന്ന് മനസ്സിലായതിനാല്‍ അയാള്‍ പ്രസൂണിനോട് പണം തിരിച്ച് ചോദിച്ചു. കക്ഷി അതോടെ ഫോണ്‍ പൂട്ടി വെച്ച് മുങ്ങി. ഇനി എന്തു ചെയ്യും?

ആ രക്ഷിതാവിന് നഷ്ടപ്പെട്ട തുക തിരിച്ചു കിട്ടണം. അതേ പോലെ എന്റെ പേര് അനാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് വലിച്ചിടാനും പറ്റില്ല. അതിനാല്‍ ഈ വിവരം നിയമപരമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് വിചാരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സഹായ നിര്‍ദ്ദേശങ്ങള്‍ ആവശ്യമുണ്ട്. ഈ കക്ഷിയെ ഏതെങ്കിലും രീതിയില്‍ പരിചയമുണ്ടെങ്കില്‍ എന്നെ അറിയിക്കണേ.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ