അമ്പാന്റെ കോസ്റ്റ്യൂം റഫറൻസ് ഒരു കോമിക് കഥാപാത്രത്തിൽ നിന്ന്, അത് ജിതുവിന്റെ ഐഡിയയായിരുന്നു: സജിൻ ഗോപു

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

ഫഹദിന്റെ കഥാപാത്രത്തോടൊപ്പം സിനിമയിൽ ഏറ്റവും കൂടുതൽ കൈയടി നേടിയതാരമായിരുന്നു സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രം. രംഗയുടെ വലംകൈയായി സദാസമയം കൂടെ നിൽക്കുന്ന അമ്പാൻ ആവേശത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രം കൂടിയായിരുന്നു. ഇപ്പോഴിതാ അമ്പാന്റെ കഥാപാത്രത്തിന് വേണ്ടി കോസ്റ്റ്യൂം തിരഞ്ഞെടുത്തത്തിനെ പറ്റി സംസാരിക്കുകയാണ് സജിൻ ഗോപു. ഒരു പ്രശസ്ത കോമിക് കഥാപാത്രത്തിന്റെ റഫറൻസ് ആയിരുന്നു അമ്പാന്റെ കോസ്റ്റ്യൂം എന്നാണ് സജിൻ ഗോപു പറയുന്നത്.

May be an image of 1 person

“അത് ശരിക്കും പറഞ്ഞാൽ ജിത്തുവിൻ്റെ ഐഡിയയാണ്. അമ്പാനെപ്പറ്റി എന്നോട് പറഞ്ഞപ്പോൾ ആ ക്യാരക്‌ടറിൻ്റെ കോസ്റ്റ്യൂമിനെപ്പറ്റിയും പറഞ്ഞിരുന്നു. ബാലരമയിലെ വിക്രമൻ എന്ന കോമിക് കഥാപാത്രം ഇടുന്ന പോലെ വരകളുള്ള ടീ ഷർട്ടാണ് അമ്പാൻ്റെ വേഷം എന്ന പറഞ്ഞുവെച്ചു. ആ കഥാപാത്രത്തിന് ഒരു കോമിക് ടച്ച് കിട്ടാൻ അത് ഹെല്പ് ചെയ്യുമെന്നും ജിതു പറഞ്ഞു.

ഞാൻ ആ കോസ്റ്റ്യൂം ഇട്ട് വന്നപ്പോൾ നമ്മൾ ബാലരമയിൽ വായിക്കുന്ന വിക്രമന്റെ അതേ ഗെറ്റപ്പുണ്ടന്ന് തോന്നി. സിനിമ കണ്ട പലരും അത് എടുത്തു പറഞ്ഞു. അതൊക്കെ ആളുകൾക്ക് മനസിലായി എന്ന് അറിയുമ്പോൾ സന്തോഷം.” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സജിൻ ഗോപു പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

May be an image of 2 people, people smiling and text

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്