കുറെ തള്ളമാര്‍ ഇരുന്നു കാണുന്നു എന്ന് അയാള്‍ പറഞ്ഞു, അതായിരിക്കും സ്വന്തം വീ്ട്ടില്‍ വിളിക്കുന്നത്; വിമര്‍ശനവുമായി സാജന്‍ സൂര്യ

സീരിയലുകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് നടന്‍ സാജന്‍ സൂര്യ. സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം സീരിയല്‍ പ്രേക്ഷകര്‍ക്ക് എതിരെ വരെ ഉയര്‍ന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിച്ചത്. മാത്രമല്ല ഇനിയുള്ള കാലം ആളുകളെ ടിവിയുടെ മുന്നില്‍ പിടിച്ചിരുത്താന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോടസ്റ്റാറാണ് ആളുകള്‍ കൂടുതല്‍ കാണുന്നത്. ഞാനും എവിടെയെങ്കിലും പോയിക്കഴിഞ്ഞാല്‍ ഫോണിലാണ് കാണുന്നത്. അല്ലെങ്കില്‍ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ടിവിയില്‍ കാണുന്നത് അമ്മമാരും വീട്ടില്‍ റിട്ടയര്‍ഡായിരിക്കുന്ന അച്ഛന്‍മാരുമാണ്. ഇനി ടിവിയില്‍ റേറ്റിംഗ് കുറയും.

‘മുകളില്‍ ഒടിടി പ്ലാറ്റ്‌ഫോമാണ്. ഞെക്കി ഞെക്കി നാല് ചാനലുകള്‍ കാണുന്ന പരിപാടി ഇപ്പോള്‍ ഇല്ല. അത് നമ്മള്‍ ഫേസ് ചെയ്‌തേ പറ്റുള്ളൂ. ഇതൊക്കെ കാലഘട്ടത്തിന്റെ മാറ്റങ്ങളാണ്.

‘സീരിയല്‍ പ്രേക്ഷകര്‍ക്ക് നേരെ വന്ന മോശം കമന്റിനെക്കുറിച്ചും സാജന്‍ സൂര്യ സംസാരിച്ചു. നിങ്ങളിവിടെ കിടന്ന് എന്തൊക്കെ ചീത്ത വിളിച്ചാലും പത്ത് രണ്ടായിരും വീടുകളില്‍ കുറെ തള്ളമാര്‍ ഇരുന്നു കാണുന്നു എന്ന് ഒരാളുടെ കമന്റ് വന്നു. ഇങ്ങനെയാണോ പറയുക.

അയാള്‍ വീട്ടില്‍ ചിലപ്പോള്‍ അമ്മയെ ചിലപ്പോള്‍ ആ രീതിയിലായിരിക്കും വിളിക്കുന്നത്. അവര്‍ക്കേ ആ സംസ്‌കാരത്തില്‍ സംസാരിക്കാന്‍ പറ്റൂ. നമ്മളെന്തിനാണങ്ങനെയൊക്കെ പറയാന്‍ പോവുന്നത്,’ സാജന്‍ സൂര്യ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്