സായ്കുമാറിനെ നശിപ്പിക്കാന്‍ കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍; ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍

‘മക്കള്‍ മാഹത്മ്യം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മുകേഷുമായിരുന്നു നായകന്മാരായി ആദ്യം തീരുമാനിച്ചത്. ആ സമയത്ത് സുരേഷ് ഗോപിയ്ക്ക് വളയം എന്ന സിനിമ വന്നു.
പിന്നീട് സുരേഷ് ഗോപിയുടെ സ്ഥാനത്ത് ഈ വേഷം ചെയ്തത് സായ് കുമാറാണ്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍.

ആ സമയത്ത് സായി കുമാറിന്റെ കൂടെ പത്ത് പന്ത്രണ്ട് പേരുണ്ടാകും. ശരിക്കും അദ്ദേഹത്തെ നശിപ്പിക്കാന്‍ വേണ്ടി കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍.

ഷൂട്ടിങ്ങിന് വരാതെ റൂമെടുത്ത് വെള്ളമടിയുമൊക്കെയായി ഇരിക്കും. അന്ന് സായിയ്ക്ക് കുറേ പടമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനില്‍ പ്രശ്നങ്ങളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും സിദ്ദിഖ് സായിയെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.

ഇത് പോള്‍സന്റെ സിനിമയാണ്, സായിയ്ക്ക് ഭാര്യയുമായി വരാം, കൂടെ ഇതുപോലെയുള്ളവരെ കൊണ്ട് വരരുതെന്ന് കണ്ടീഷന്‍സ് വെച്ചു. കൂട്ടുകാരെന്നും ഉണ്ടാവാനും പാടില്ല, കൃത്യ സമയത്ത് ലൊക്കേഷനില്‍ ആളുണ്ടാവുകയും വേണം. ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വരാമെന്ന് സമ്മതിച്ചു.

കാരണം പുള്ളിയുടെ ആദ്യ പടം എന്റെ കൂടെ ആയിരുന്നത് കൊണ്ട് സമ്മതിക്കുകയായിരുന്നു. ് പോള്‍സന്‍ വ്യക്തമാക്കുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു