അളിയാ, ആളുകള്‍ ഇപ്പോഴും ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നു, റീമേക്ക് ഉടനെത്തും: റോഷന്‍ ആന്‍ഡ്രൂസ്

2013ല്‍ പുറത്തിറങ്ങിയ “മുംബൈ പൊലീസ്” ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നു. സിനിമ പുറത്തിറങ്ങി എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ പൊലീസിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

“”മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.. അളിയാ.. ആളുകള്‍ ഇപ്പോഴും ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങള്‍ പിന്നാലെ.. കാത്തിരിക്കുക..”” എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാ സിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മുംബൈ പൊലീസ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ചിത്രത്തില്‍ ജയസൂര്യ, റഹമാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്.

ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ചിത്രത്തിന് 2013ലെ മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. സൈക്കോളോജിക്കല്‍ ചിത്രമായി ഒരുങ്ങിയ മുംബൈ പൊലീസ് ആ വര്‍ഷത്തെ തന്നെ ഏറ്റവും അധികം നിരൂപക പ്രശംസ ഏറ്റുവാങ്ങിയ സിനിമകളില്‍ ഒന്നായിരുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും