ബിജെപി എന്നും കൂടെ നിന്നിട്ടുണ്ട്, സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല: ആര്‍എല്‍വി രാമകൃഷ്ണന്‍

സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോള്‍ ഒഴിവായത് അതേലദിവസം മറ്റൊന്ന് ഏറ്റുപോയത് കൊണ്ടാണ് ഒഴിവായതെന്ന് ആഎല്‍വി വ്യക്തമാക്കി. ‘കുരുവിപാപ്പ’ എന്ന സിനിമ കാണാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

കറുത്ത നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട തന്‍ഹ ഫാത്തിമ എന്ന പെണ്‍കുട്ടി നായികയായ ചിത്രമാണ് കുരുവിപാപ്പ. തന്‍ഹ ഫാത്തിമയ്ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് ആര്‍എല്‍വി സിനിമ കാണാനെത്തിയത്. ഐക്യദാര്‍ഢ്യത്തോടെ എന്ന കുറിപ്പോടെ രാമകൃഷ്ണന്റെ ചിത്രമുള്ള കേക്ക് മുറിച്ച് ആര്‍എല്‍വിക്കൊപ്പം അണിയറപ്രവര്‍ത്തകര്‍ ആഘോഷിക്കുകയും ചെയ്തു.

ഇതിനിടെയാണ് സുരേഷ് ഗോപി വിളിച്ചപ്പോള്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാതിരുന്നതിനെ കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ സംസാരിച്ചത്. അദ്ദേഹവുമായുള്ള ഫോണ്‍സംഭാഷണം ഒരു റിപ്പോര്‍ട്ടറുടെ ഫോണില്‍ നിന്നായിരുന്നു.

സുരേഷ് ഗോപിയെ വിളിച്ചുതന്ന റിപ്പോര്‍ട്ടര്‍ തന്നെയാണ് ലൗഡ് സ്പീക്കറില്‍ ഇട്ടത്. കുറെക്കാലത്തിന് ശേഷമാണ് ഒരു സിനിമാ നടനുമായി സംസാരിക്കുന്നത്. എല്ലാ പാര്‍ട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജില്‍ പോയത് കെഎസ്‌യുവിന്റെ ക്ഷണം അനുസരിച്ചാണ്. ബിജെപിയും കൂടെ നിന്നിട്ടുണ്ട് എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, കലാമണ്ഡലം സത്യഭാമയുടെ വംശീയ-ജാതീയ അധിക്ഷേപത്തിനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളാണ് എത്തിയത്. രാഷ്ട്രീയ-സാമൂഹിക-സിനിമ മേഖലയിലെ പ്രമുഖര്‍ വിഷയത്തില്‍ ആര്‍എല്‍വിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്