'മൂന്ന് പാര്‍ട്ടികളും സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്'; കാന്താര പ്രീക്വലിന് ശേഷം ഋഷഭ് ഷെട്ടി രാഷ്ട്രീയത്തിലേക്ക്?

‘കാന്താര’ സിനിമയുടെ പ്രീക്വല്‍ ഇറക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഋഷഭ് ഷെട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കാന്താരയ്ക്ക് ശേഷം നടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചാണ് ഋഷഭ് ഷെട്ടി സംസാരിച്ചത്.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്. അതോടൊപ്പം സമൂഹത്തിലെ മാറ്റം രാഷ്ട്രീയത്തില്‍ നിന്നാകണമെന്ന് ഇല്ലെന്നും താരം പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തോടും ഋഷഭ് പ്രതികരിക്കുന്നുണ്ട്.

മൂന്ന് പാര്‍ട്ടികളും തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തു എന്നാണ് ഋഷഭ് പറയുന്നത്. കാന്താരയുടെ 100 ദിവസം ആഘോഷിച്ച വേദിയിലാണ് താരം സംസാരിച്ചത്. അതേസമയം, കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങാനാണ് പദ്ധതി. ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്.

കാന്താരയുടെ ആദ്യ ഭാഗം ഇനിയാണ് വരാനിരിക്കുന്നത് എന്നാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. കാന്താരയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകര്‍ കണ്ടത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും എന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്. 2024 ഏപ്രില്‍/മെയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ