ഹെയ്റ്റ് കാമ്പെയ്ന്‍ ശരിക്കും പി.ആര്‍.ഒ. വര്‍ക്കാണല്ലോ; വാക്കുകളില്‍ മാന്യത കാത്തു സൂക്ഷിക്കാറുണ്ടെന്ന് റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ ഏറ്റവും ബോള്‍ഡായ താരമാണ് നടി റിമ കല്ലിങ്കല്‍. അടുത്തിടെയായി ഏറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് റിമയ്ക്ക് നേരിടേണ്ടി വന്നത്. തനിക്കെതിരെ നടക്കുന്ന ഹെയ്റ്റ് ക്യാമ്പെയ്ന്‍ ശരിക്കും പി.ആര്‍.ഒ. വര്‍ക്കാണ് എന്നാണ് റിമ തുറന്നടിച്ചിരിക്കുന്നത്. ഗൃഹലക്ഷ്മിയോടാണ് ഇക്കാര്യം താരം വ്യക്തമാക്കിയിരിക്കുന്നത്.

“”ഇതു തന്നെയാണ് ഇവിടെ ചെയ്യാനുദ്ദേശിക്കുന്നത് എന്ന ബോധമുള്ളതു കൊണ്ടു തന്നെയാണ് മനസ് മടുക്കാത്തത്. ഹെയ്റ്റ് കാമ്പെയിന്‍ ശരിക്കും പി.ആര്‍.ഒ. വര്‍ക്കാണല്ലോ. അപ്പോഴാണ് ഒരു കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളുണ്ടാവുന്നത്. ഇനി എത്ര ഹെയിറ്റ് കാമ്പെയിന്‍ ഉണ്ടായാലും ലോകം പൊട്ടിത്തെറിച്ചാലും ഒരാള്‍ക്കെങ്കിലും ഞാന്‍ പറയുന്നതിനെപ്പറ്റി തുറന്നു സംസാരിക്കാനായെങ്കില്‍ അതുമതി”” എന്നാണ് റിമയുടെ വാക്കുകള്‍.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും തനിക്ക് സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. അത് തരുന്ന ശക്തി ഈ നെഗറ്റീവിറ്റിയെ മറികടക്കാന്‍ സഹായിക്കാറുണ്ടെന്നും റിമ പറഞ്ഞു. താന്‍ പങ്കുവയ്ക്കുന്ന വാക്കുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മൂര്‍ച്ചയുണ്ടാകാം എന്നാല്‍ അതില്‍ മാന്യത കാത്തു സൂക്ഷിക്കാറുണ്ടെന്നും നടി പറയുന്നു.

താന്‍ പറഞ്ഞ കാര്യങ്ങളുടെ ഒരു ബൈപ്രൊഡക്ട് ആയി മാത്രമേ വിവാദങ്ങളെ കാണാറുള്ളു. താന്‍ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളില്‍ തന്നെ സ്വയം അവതരിപ്പിക്കുകയാണ് അതില്‍ വെള്ളം ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിമ വ്യക്തമാക്കി.

Latest Stories

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്