റിച്ചി വിവാദം: രൂപേഷ് പീതാംബരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും

റിച്ചിയെക്കുറിച്ച് മോശം കമന്റ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തുവെന്ന ആരോപണത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍. തന്റെ ഇമേജിനെ മോശമാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം നടത്തിയെന്നും സിനിമയുടെ മോശം പെര്‍ഫോമന്‍സിന് കാരണം തന്റെ കമന്റാണെന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന്റെയും പശ്ചാത്തലത്തിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ രൂപേഷ് തീരുമാനിച്ചിരിക്കുന്നത്.

റിലീസ് ദിവസം തന്നെ റിച്ചിയെക്കുറിച്ച് മോശം കമന്റ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത രൂപേഷ് പീതാംബരനെതിരെ നടപടി ആവശ്യപ്പെട്ട് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിനോദ് ഷൊര്‍ണൂര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രൂപേഷിന്റെ പ്രതിരോധം.

താന്‍ റിച്ചിയെക്കുറിച്ച് മോശം കമന്റ് പറയുകയായിരുന്നില്ലെന്നും തന്റെ സുഹൃത്ത് രക്ഷിത് ഷെട്ടിയുടെ ഉലിദവരു കണ്ടംദെ എന്ന ചിത്രത്തെക്കുറിച്ച് നല്ലത് പറയുകയായിരുന്നു എന്നതാണ് രൂപേഷ് നല്‍കുന്ന വിശദീകരണം. ഇത് പറഞ്ഞ് അദ്ദേഹം പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തെക്കുറിച്ച് രൂപേഷ് നടത്തിയ നെഗറ്റീവ് കമന്റ് സിനിമയെ ബാധിച്ചുവെന്നാണ് നിവിന്‍ ഫാന്‍സും സിനിമയുമായി ബന്ധപ്പെട്ട ആളുകളും ഉയര്‍ത്തുന്ന ആരോപണം.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍