'മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കും'; ഇനി സംവിധായകന്റെ റോളില്‍, തുറന്നു പറഞ്ഞ് റസൂല്‍ പൂക്കുട്ടി

മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കുമെന്ന് റസൂല്‍ പൂക്കുട്ടി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഒരു മലയാള സിനിമയുടെ നിര്‍മാതാവിന്റെ കുപ്പായത്തില്‍ ഉടന്‍ എത്തുമെന്നും റസൂല്‍ ദേശീയ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നതില്‍ വൈകാതെ തീരുമാനമുണ്ടാകും. കൂടാതെ തിയേറ്റര്‍ റിലീസിന് കൂടുതല്‍ ഇളവുകള്‍ വേണമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. തിയറ്ററില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം പ്രവേശനം അനുവദിക്കുന്നത് പര്യാപ്തമല്ല എന്നാണ് റസൂല്‍ പറയുന്നത്.

ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജേതാക്കള്‍ക്ക് ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം കാരണമാണ് പുരസ്‌കാര വിതരണം വൈകിയത്.

ഒത്ത സെരുപ്പ് സൈസ് 7 എന്ന തമിഴ് സിനിമയുടെ റീറെക്കോര്‍ഡിംഗിനാണ് റസൂല്‍ പൂക്കുട്ടിക്കും ബിബിന്‍ ദേവിനും പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടിയുടെ പേര് മാത്രമാണ് പരാമര്‍ശിച്ചത്. പിന്നാലെ അവാര്‍ഡ് ബിബിന്‍ ദേവിനും കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി റസൂല്‍ പൂക്കുട്ടി രംഗത്തെത്തിയിരുന്നു.

Latest Stories

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്