നിറവയറിലും സാരി ഉടുക്കണം, ഇരുപത്തിയഞ്ച് പിന്നും കുത്തണം, ഭര്‍ത്താവിന്റെ നിബന്ധന കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിച്ചു: രശ്മി അനില്‍

ഭര്‍ത്താവിന്റെ ദേഷ്യം കാരണം ഡിവോഴ്‌സിനെ കുറിച്ച് ചിന്തിക്കാറുണ്ടെന്ന് നടിയും അവതാരകയുമായ രശ്മി സോമന്‍. താന്‍ സാരി അല്ലാതെ മറ്റൊന്നും ധരിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് നടി പറയുന്നു. നിറവയറിലും സാരി ഉടുക്കണമെന്ന നിര്‍ബന്ധമായിരുന്നു എന്നാണ് രശ്മി പണം തരും പടം എന്ന ഷോയില്‍ പറയുന്നത്.

ഭര്‍ത്താവിനൊപ്പമാണ് രശ്മി ഷോയില്‍ എത്തിയത്. 2006ല്‍ ആയിരുന്നു തങ്ങളുടെ കല്യാണം. ഇദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ വേറെ ആയിരുന്നു. താന്‍ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നതോ ചുരിദാറ് ഇടുന്നത് പോലുമോ ഇഷ്ടമായിരുന്നില്ല. സാരി ഉടുക്കുന്നതാണ് ഇഷ്ടം. അതിലൊരു ഇരുപത്തിയഞ്ച് പിന്നും കുത്തണം.

ഒന്നും എവിടെയും കാണാന്‍ പാടില്ല. മോളെ ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴും ഇങ്ങനെ കഷ്ടപ്പെടാതെ ഒരു ചുരിദാര്‍ വാങ്ങി ഇട്ടാല്‍ പോരെ എന്ന് ഡോക്ടര്‍ പോലും ചോദിച്ചിരുന്നു. പക്ഷേ പുള്ളി സമ്മതിക്കത്തില്ല. വീട്ടില്‍ സെറ്റ് സാരിയും പുറത്ത് സാരിയും ധരിക്കണം എന്നാണ് ആവശ്യം.

ഇങ്ങനെ ആക്കി എടുക്കാന്‍ ഞാന്‍ പെട്ട പാട് പറയാതിരിക്കാന്‍ പറ്റില്ല. ഇപ്പോള്‍ കുറച്ച് ഫാഷനായി വാ എന്ന് പറഞ്ഞ് വിടുന്നത് അദ്ദേഹമാണ്. കുറച്ച് സ്നേഹം കൊടുത്താല്‍ ഇങ്ങനെ മാറ്റി എടുക്കാം. അദ്ദേഹത്തിന്റെ മനസ് നിറയെയും സ്നേഹമാണ്. പക്ഷേ ഇടയ്ക്ക് ദേഷ്യം വരും.

ഇടയ്ക്ക് ഡിവോഴ്സ് ചെയ്താലോ, ഇതുമായി മുന്നോട്ട് പോകുമോന്ന് തോന്നുന്നില്ലായിരുന്നു. ഇരിക്കുന്ന സാധനങ്ങള്‍ സ്ഥാനം മാറിയാല്‍ അന്ന് വീട്ടില്‍ വഴക്കായിരിക്കും. കൊച്ച് ആയി പോയില്ലേ, ഇനിയിപ്പോള്‍ എന്ത് ചെയ്യുമെന്നാണ് താന്‍ ചിന്തിച്ചത്. പിന്നെ അദ്ദേഹം എന്ത് പറയുന്നതൊക്കെ താന്‍ അനുസരിച്ച് തുടങ്ങി.

ഇപ്പോള്‍ താന്‍ പറയുന്നത് പോലെ കേള്‍ക്കാന്‍ തുടങ്ങി. ഒരിക്കല്‍ തങ്ങള്‍ തമ്മില്‍ വലിയ വഴക്കായി. അന്ന് താന്‍ തന്റെ വീട്ടില്‍ പോവുമെന്നാണ് അമ്മായിയമ്മ വരെ കരുതിയത്. പക്ഷേ ആളുടെ ദേഷ്യം പെട്ടെന്ന് പോവുമെന്ന് അറിയാവുന്നത് കൊണ്ട് അവിടെ തന്നെ തുടരുകയായിരുന്നു എന്നാണ് രശ്മി പറയുന്നത്.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്