പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല.. പക്ഷെ ആ വീഡിയോ കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി: രമ്യ സുരേഷ്

സിനിമയില്‍ എത്തുന്നതിന് മുമ്പ് നഴ്‌സ് ആയാണ് നടി രമ്യ സുരേഷ് ജോലി ചെയ്തിരുന്നത്. ഓട്ടിസം സെന്ററില്‍ ജോലി ചെയ്തതിന് ശേഷം പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണ്. താന്‍ പാട്ട് പാടുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായതോടെയാണ് സിനിമയില്‍ അഭിനയിക്കണമെന്ന ചിന്ത വന്നത്. തന്നെ വിമര്‍ശിച്ചവരോട് പ്രതികരിക്കണമെന്ന് തോന്നി എന്നാണ് രമ്യ സുരേഷ് പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ സംസാരിച്ചത്. ”കല്യാണം കഴിഞ്ഞിട്ടാണ് നഴ്‌സിങ് ഫീല്‍ഡിലെത്തിയത്. ജോലി ചെയ്തത് ഓട്ടിസം സെന്ററിലായിരുന്നു. കുഞ്ഞുങ്ങളുടെ അവസ്ഥ കാണുമ്പോള്‍ വല്ലാത്തൊരു വിഷമമാണ്. മനസ് മടുക്കുമായിരുന്നു. ദുബായില്‍ കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു ഞാന്‍. സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു പാട്ട് പാടിയതാണ്.”

”അത് പിന്നീട് കൈമറിഞ്ഞു പോയി സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായി. തന്നെ വിമര്‍ശിച്ചവരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു സിനിമാ നടിയായാല്‍ സാധിക്കുമല്ലോ എന്ന ചിന്തയാണ് അഭിനയത്തിലേക്ക് എനിക്ക് വഴിവെട്ടിത്തുറന്നത്. പ്രശസ്തിക്ക് വേണ്ടി പാട്ടുപാടി പോസ്റ്റ് ചെയ്തതല്ല എന്ന് പറയാന്‍ വേണ്ടി മാത്രമായിരുന്നു ഞാന്‍ ശ്രമിച്ചത്. ഒരു സിനിമയില്‍ അഭിനയിച്ചിട്ട് നിര്‍ത്തിപ്പോവാമെന്ന് കരുതി.”

”സത്യന്‍ അന്തിക്കാട് സാറിന്റെ ‘ഞാന്‍ പ്രകാശനി’ലെ കഥാപാത്രം ഹിറ്റായതിന് ശേഷം ഞാന്‍ തിരിച്ച് ദുബായിലേക്ക് പോയി. ആ സമയത്ത് അവസരങ്ങളൊന്നും വന്നില്ല. അങ്ങനെ 2019ല്‍ ആണ് നാട്ടില്‍ സെറ്റിലാവുന്നത്. ഞാന്‍ പ്രകാശന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും സിനിമ ചെയ്യണമെന്ന കൊതി വന്നു. പിന്നീട് ഗൗരവത്തോടെ തന്നെയാണ് ഞാന്‍ സിനിമയെ സമീപിച്ചത്” എന്നാണ് രമ്യ പറയുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്