ആ രേഖകൾ കാട്ടി ഞങ്ങൾ ഭീഷണിപ്പെടുത്തുമെന്നാണ് വിശാൽ കരുതിയിരിക്കുന്നത്, പക്ഷേ സംഭവം അങ്ങനെയല്ല : ആർ.ബി ചൗധരി

കടമെടുത്ത പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന ആരോപണവുമായി  നടന്‍ ജീവയുടെ പിതാവും നിർമാതാവുമായ ആര്‍.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ  രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ ആര്‍.ബി. ചൗധരി വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഇതൊരു നിസ്സാരമായ പ്രശ്‌നമാണെന്നും വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ഞങ്ങൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തും എന്നൊക്കെ അദ്ദേഹം വെറുതെ ധരിച്ചു വെച്ചിരിക്കുകയാണെന്നും ആര്‍.ബി. ചൗധരി പറഞ്ഞു.

‘എന്റെ പക്കല്‍നിന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ പക്കല്‍നിന്നും വിശാല്‍ വായ്പ്പയെടുത്തിരുന്നു. സംവിധായകന്‍ ശിവകുമാറാണ് രേഖകള്‍ കൈകാര്യം ചെയ്തിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. വിശാല്‍ പണം മുഴുവന്‍ തിരികെ നല്‍കിയപ്പോള്‍ ഞാന്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. ഞങ്ങള്‍ ആ രേഖകള്‍ വച്ച് വിശാലിനെ ഭീഷണിപ്പെടുത്തുമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയില്ല’- ആര്‍.ബി. ചൗധരി പറഞ്ഞു.

വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍.ബി. ചൗധരിയില്‍നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍