കരിയര്‍ ആരംഭിച്ചത് മുതല്‍ വെറുപ്പും ട്രോളുകളും, ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പരിഹസിക്കുന്നത് ഹൃദയം തകര്‍ക്കുന്നു: രശ്മിക

താന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ തന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നത് ഹൃദയം തകര്‍ക്കുന്നുവെന്ന് രശ്മിക മന്ദാന. അഭിമുഖങ്ങളില്‍ താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തനിക്കെതിരെ തിരിയുന്നതായി കണ്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ തനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്‌തേക്കും എന്നാണ് രശ്മിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. എല്ലാവരോടും ദയ കാണിക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.

രശ്മികയുടെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് നാളുകളായി ചില കാര്യങ്ങള്‍ എന്നെ അലട്ടുന്നു, എനിക്ക് അതിന് ഒരു മറുപടി പറയാന്‍ സമയമായിരിക്കുന്നു എന്ന് തോന്നുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറയേണ്ട ഒരു കാര്യം ആയിരുന്നു. എന്റെ കരിയര്‍ ആരംഭിച്ചത് മുതല്‍ എനിക്ക് ഒരുപാട് വെറുപ്പ് നേടേണ്ടി വന്നിട്ടുണ്ട്. ധാരാളം ട്രോളുകളും നെഗറ്റിവിറ്റിയും ലഭിച്ചു. ഞാന്‍ തിരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം.

ഞാന്‍ എല്ലാവരുടെയും ‘കപ്പ് ഓഫ് ടീ’ അല്ലെന്നും ഇവിടെയുള്ള ഓരോ വ്യക്തിയും സ്‌നേഹിക്കപ്പെടില്ലെന്നും ഞാന്‍ മനസിലാക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം എന്നല്ല. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞാന്‍ നോക്കാറുള്ളത്. നിങ്ങള്‍ക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറുള്ളത്.

ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അത് എന്റെ ഹൃദയം തകര്‍ക്കുന്നതും നിരാശാജനകവുമാണ്. അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ എനിക്കും വ്യവസായത്തിനകത്തും പുറത്തുമുള്ള ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്‌തേക്കാം.

സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ മോശമായ നിഷേധാത്മകതയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ നിരന്തര സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാന്‍ എനിക്ക് ധൈര്യം നല്‍കുന്നതും. എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാന്‍ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്‌നേഹം മാത്രമേയുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മള്‍ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുക.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി