രണ്‍വീറുമൊത്തുള്ള വിവാഹനിശ്ചയം കഴിഞ്ഞോ? ദീപിക പറയുന്നത്

വിരാട് – അനുഷ്‌ക വിവാഹത്തിനു ശേഷം അടുത്തതായി നടക്കുന്ന ബോളിവുഡ് താരവിവാഹം ദീപിക പദുകോണിന്റെയും കാമുകന്‍ രണ്‍വീര്‍ സിംഗിന്റെയും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി ഒരു ബോളിവുഡ് മാധ്യമം രംഗത്തുവന്നിരിക്കുന്നു. തന്റെ വിവാഹമോ വിവാഹനിശ്ചയമോ കഴിഞ്ഞിട്ടില്ലെന്നാണ് ദീപികയുടെ വെളിപ്പെടുത്തല്‍.

കുറച്ചു നാളുകള്‍ക്കു മുന്‍പ് നടി ഗര്‍ഭിണിയാണെന്നും അതിനാല്‍ വിവാഹം പെട്ടെന്നു തന്നെയുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദീപിക തന്നെ മാധ്യമങ്ങളോട് ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ദുസ്സഹമാണെന്ന് പറഞ്ഞിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ 2013ല്‍ തീയേറ്ററുകളിലെത്തിയ രാമലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്.

പിന്നീട് ഇരുവരും ഒന്നിച്ച് പൊതുചടങ്ങുകളിലും പാര്‍ട്ടികളിലും പങ്കെടുക്കുന്നതു പതിവായതോടെ താരങ്ങള്‍ ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞു. എന്നാല്‍ പ്രണയത്തെക്കുറിച്ച് ചോദിക്കുമ്‌പോഴെല്ലാം ഒഴിഞ്ഞുമാറുന്ന രണ്‍വീറും ദീപികയും തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നു ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല. അതേസമയം അടുത്തിടെ പുറത്തു വന്ന ഒരു വീഡിയോയില്‍ രണ്‍വീര്‍ ദീപികയോട് തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്