‘രഞ്ജിത്തിന്റെ ‘ലീല’ വെറും മുത്തുച്ചിപ്പി ലെവൽ; ഇവനെയൊക്കെ പണ്ടേ ഞാൻ തുടച്ചു കളഞ്ഞതാണ്; വിനായകൻ

രഞ്ജിത്തിന്റെ ലീല സിനിമയ്ക്കെതിരെ വിനായകൻ. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ വെറും മുത്തുച്ചിപ്പി ലെവൽ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള ഭീകരതയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നതെന്നും വിനായകൻ പറഞ്ഞു.

“ഞാനീ പുള്ളിയെ ഒക്കെ നേരത്തെ തുടച്ചു കളഞ്ഞതാണ്, ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ?മുത്തുച്ചിപ്പി എന്നൊരു ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മിലെന്താ വ്യത്യാസം? ഇതാണോ ഭയങ്കര ക്രിയേറ്റിവിറ്റി. നിങ്ങൾ  ആനയെ തൊട്ടിട്ടുണ്ടോ, അതിന്റെ തുമ്പികയ്യിൽ കിടത്തി ഒരു പെണ്ണിനെ ഭോഗിക്കുക എന്ന് പറഞ്ഞാൽ ഇവന്മാർ എന്തൊരു ഭീകരന്മാരാണെന്ന് ആലോചിച്ചു നോക്കിയേ… ഇവന്റെയൊക്കെ മനസിലെ ട്രിപ്പ് ആണിത്. എന്നിട്ട് ഇതിന് അവാർഡും കൊടുക്കുന്നു. അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇങ്ങനെയുള്ള ആൾക്കാരെ പൊളിച്ചുകളയണം, ഇവന്മാരാണ് സമൂഹത്തിന്റെ വേസ്റ്റ്. പേര് പറയാൻ പറ്റാതോണ്ട് ഞാൻ പറയാത്തതാ, പുള്ളിക്ക് ഞാൻ വെച്ചിട്ടുണ്ട്. അത് ഞാൻ പിന്നെ കൊടുക്കും.” വിനായകൻ പറഞ്ഞു.

ഇത്തരത്തിലുള്ള ആളുകളെയാണ് സമൂഹം  എഴുത്തുകാരെന്നും സാഹിത്യകാരന്മാരെന്നും പറഞ്ഞ് ലേബൽ കൊടുക്കുന്നതെന്നും വിനായകൻ പറഞ്ഞു. സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലിനെ പറ്റി ചോദിച്ചപ്പോഴാണ്  രഞ്ജിത്തിന്റെ സിനിമയായ ലീലയെ പറ്റി വിനായകൻ പറഞ്ഞത്.

മര്യാദയില്ലാത്ത സമൂഹത്തിനോട് തനിക്കും മര്യാദയില്ലെന്ന് മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിൽ വിനായകൻ തുറന്നടിച്ചു. “തൃശൂർ പൂരം എപ്പഴും ഉണ്ടാവും ആന മരിച്ചുകൊണ്ടേയിരിക്കും. നെറ്റിപ്പട്ടം കെട്ടിക്കാൻ എന്നെ വിളിക്കല്ലേ, ഞാൻ ആനയല്ല.” വിനായകൻ കൂട്ടിചേർത്തു.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍