റഹ്‌മാന്‍ അല്ല 'ജയ് ഹോ' കംപോസ് ചെയ്തത്, അത് മറ്റൊരു ഗായകന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുക്കിയതാണ്; വെളിപ്പെടുത്തലുമായി ആര്‍ജിവി

എആര്‍ റഹ്‌മാന് ഓസ്‌കര്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ എന്ന പാട്ട് യഥാര്‍ത്ഥത്തില്‍ അദ്ദേഹമല്ല കംപോസ് ചെയ്തതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ജിവി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ജയ് ഹോ ഒരുക്കിയത് ഗായകന്‍ സുഖ്വിന്ദര്‍ സിങ് ആണെന്നാണ് ആര്‍ജിവി പറയുന്നത്. 2008ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം ‘യുവരാജി’ന് വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്വിന്ദര്‍ സിങ് ആണ് പാട്ടിന് പിന്നില്‍. ഈ പാട്ട് ഒരുക്കുമ്പോള്‍ റഹ്‌മാന്‍ ലണ്ടനില്‍ ആയിരുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് ഘായ് എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സംവിധായകന്‍ തിരക്ക് കൂട്ടിയതിനാലാണ് റഹ്‌മാന്‍ പാട്ട് ചിട്ടപ്പെടുത്താന്‍ സുഖ്വിന്ദറിനെ ഏല്‍പ്പിച്ചത്. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്.

എന്നാല്‍ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിര്‍മാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തില്‍ നിന്നും പാട്ട് ഒഴിവാക്കി. പിന്നീട് തൊട്ടടുത്ത വര്‍ഷം സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് വേണ്ടി റഹ്‌മാന്‍ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു എന്നാണ് ആര്‍ജിവി പറയുന്നത്.

അതേസമയം, 2009ല്‍ ആണ് ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയര്‍’ പുറത്തിറങ്ങിയത്. ഗുല്‍സാര്‍, തന്‍വി എന്നിവര്‍ ചേര്‍ന്നാണ് ജയ് ഹോ ഗാനത്തിന് വരികളെഴുതിയത്. എആര്‍ റഹ്‌മാന്‍, സുഖ്‌വിന്ദര്‍, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ