വിവാഹങ്ങളേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹം രോഗവും മോചനം ശാന്തിയുമാണ്: രാംഗോപാല്‍ വര്‍മ

സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ച് സംവിധാകന്‍ രാം ഗോപാല്‍ വര്‍മ. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വര്‍ഗത്തിലുമാണ് നടക്കുന്നതെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു. നിരവധി ട്വീറ്റുകളിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

”വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാല്‍ മരണമാണ്, വിവാഹമോചനം പുനര്‍ജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം രോഗമാണ്, വിവാഹമോചനം രോഗശാന്തിയും. വിവാഹങ്ങളേക്കാള്‍ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തില്‍, നിങ്ങള്‍ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല.”

”അതേസമയം വിവാഹമോചനത്തില്‍ നിങ്ങള്‍ നേടിയതില്‍ നിന്നാണ് നിങ്ങള്‍ പുറത്തുകടക്കുന്നത്. വിവാഹം നരകത്തില്‍ നടക്കുന്നതാണ്, വിവാഹമോചനം സ്വര്‍ഗത്തിലും. മിക്ക വിവാഹങ്ങളും ആഘോഷങ്ങള്‍ അവസാനിക്കുന്നത് വരെ പോലും തുടരുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ഥ സംഗീത് നടക്കേണ്ടത് വിവാഹമോചന സമയത്താണ്, വിവാഹമോചിതരായ സ്ത്രീക്കും പുരുഷനും നൃത്തം ചെയ്യാന്‍ കഴിയുന്ന സമയത്ത്” എന്നാണ് ആര്‍ജിവിയുടെ ട്വീറ്റ്.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. 2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്