അശ്ലീല ഷോകള്‍ കാണുന്നതില്‍ തെറ്റില്ല, പക്ഷെ തായ്‌ലന്റില്‍ പോയപ്പോള്‍ പേടിയായിരുന്നു.. പ്രലോഭിപ്പിക്കാന്‍ സുന്ദരിമാര്‍ ഇങ്ങോട്ട് വന്നു: രജിത് കുമാര്‍

ബിഗ് ബോസ് ഷോയിലൂടെയാണ് ഡോ രജിത് കുമാര്‍ ശ്രദ്ധ നേടുന്നത്. ഷോയില്‍ എത്തുന്നതിന് മുമ്പേ രജിത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇത്തരം നിലപാടുകളാണ് ബിഗ് ബോസിലും ആവര്‍ത്തിച്ചതെങ്കിലും രജിത്തിന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു. സിനിമാ രംഗത്തേക്കും രജിത് എത്തിയിട്ടുണ്ട്. താന്‍ തായ്‌ലന്റില്‍ പോയതിനെ കുറിച്ച് രജിത് ഒരു യൂട്യൂബ് അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രലോഭിപ്പിക്കുന്ന പലതും തായ്‌ലന്റിലുണ്ടായിട്ടും തനിക്ക് ആത്മസംയമനം പാലിക്കാന്‍ കഴിഞ്ഞുവെന്നാണ് രജിത് പറയുന്നത്. അടുത്തിടെ തായ്‌ലന്റില്‍ പോയിരുന്നു. സെക്‌സ് ടൂറിസം ഏറ്റവും കൂടുതല്‍ പ്രമോട്ട് ചെയ്യുന്ന സ്ഥലമാണ്. ന്നെ അത് സ്വാധീനിച്ചില്ല. പക്ഷെ എല്ലാം കണ്ട് മനസിലാക്കാന്‍ പറ്റി. മനസിന്റെ പവര്‍ കൊണ്ടാണ് പ്രലോഭനങ്ങളില്‍ വീഴാതിരുന്നത്.

വാക്കിംഗ് സ്ട്രീറ്റിലൂടെ പോകുമ്പോള്‍ പ്രലോഭിപ്പിക്കാന്‍ ചില സുന്ദരികള്‍ വരും. അവര്‍ ചിലതൊക്കെ ഓഫര്‍ ചെയ്യും. അങ്ങനെയൊന്നും ഞാന്‍ കയറിയില്ല. പുറത്ത് നിന്ന് എല്ലാം കണ്ടു. കാര്യങ്ങള്‍ മനസിലാക്കി. എനിക്ക് പേടിയായിരുന്നു. ഇവര്‍ ഇങ്ങോട്ട് വന്ന് മുട്ടുമ്പോള്‍ നമുക്ക് ഭാഷയും അറിയില്ല, അവര്‍ അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്.

ഭയഭക്തി ബഹുമാനത്തോടെ ഞാന്‍ സ്ട്രീറ്റിലൂടെ നടന്നു. ചിലര്‍ പടങ്ങള്‍ കൊണ്ട് വന്ന് കാണിക്കും. ആയുര്‍വേദ മരുന്നുകളുടെ പടമായിരിക്കും എന്ന് കരുതി നാക്കിയപ്പോള്‍ ഞെട്ടിപ്പോയി. അശ്ലീല ചിത്രങ്ങളും ആക്ടുകളുമാെക്കെയാണ് പരസ്യമായി കാണിച്ചത്. ഈ ഷോകള്‍ ലൈവായി കാണിക്കാം എന്നാണവര്‍ പറയാം. ഷോ കാണാന്‍ താല്‍പര്യമില്ലായിരുന്നു.

കാണുന്നത് കൊണ്ട് തെറ്റുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. കാണുന്നതില്‍ നിന്നും മനസിനെ തിരിച്ച് വലിക്കാനുള്ള പവര്‍ നമ്മുടെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കൊടുക്കണം. ഇത്തരം ജോലികള്‍ ചെയ്യുന്നവരെ താന്‍ ബഹുമാനിക്കുന്നുണ്ട്. അവരുടെ ജീവിതമാര്‍ഗമാണത് എന്നാണ് രജിത് കുമാര്‍ പറയുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്