'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ബോളിവുഡ് താരം അനുഷ്ക ശർമ്മയെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനും വളരെ മുമ്പുതന്നെ ഇസബെല്ലെ ലെയ്റ്റ് എന്ന നടിയുമായി വിരാട് കോഹ്‌ലി ഡേറ്റിംഗ് നടത്തുന്നതായി കിംവദന്തികൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇസബെല്ലിന്റെയും വിരാടിന്റെയും ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇസബെല്ലും വിരാടും രണ്ട് വർഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേർപിരിഞ്ഞതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. വിരാട് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് സമ്മതിച്ചിട്ടില്ലെങ്കിലും 2014 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇസബെല്ല ഒരിക്കൽ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

‘ഞാൻ ഇന്ത്യയിൽ വന്നപ്പോൾ എനിക്ക് ലഭിച്ച ആദ്യത്തെ ഇന്ത്യൻ സുഹൃത്തുക്കളിൽ ഒരാളായിരുന്നു വിരാട്. ഞങ്ങൾ വളരെക്കാലമായി ഡേറ്റിംഗിലായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം ഞങ്ങൾ ഒരുമിച്ചായിരുന്നു. പക്ഷേ അത് പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല’ എന്നാണ് നടി പറഞ്ഞത്.

‘സിക്‌സ്റ്റീൻ’, ‘പുരാണി ജീൻസ്’, ‘മിസ്റ്റർ മജ്‌നു’ തുടങ്ങിയ ഹിന്ദി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. ആമിർ ഖാനൊപ്പം ‘തലാഷ്’ എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘വേൾഡ് ഫേമസ് ലവർ’ എന്ന ചിത്രത്തിൽ അവർ അഭിനയിച്ചു. വിവാഹിതയായ നടി ഖത്തറിലെ ദോഹയിലാണ് താമസിക്കുന്നത്. യാത്ര, ജീവിതം, കുഞ്ഞുങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്