'ഫഹദും മീനാക്ഷിയുമായി സംസാരിക്കണ്ട, അച്ഛനും മകളുമായി സംസാരിക്കൂ എന്നാണ് അവർ പറഞ്ഞത്'; മാലിക്കിൻ്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സിനിമയിലേക്ക് അരങ്ങേറിയ താരം ഫഹദിനൊപ്പം മാലിക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിനൊപ്പം അഭിനയച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മീനാക്ഷി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ ജീവിതത്തിലെ വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു മാലിക്ക്. ഫഹദിന്റെ മകളായാണ് താൻ സിനിമയിലെത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ തന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങിയിരുന്നുവെന്നും മീനാക്ഷി പറഞ്ഞു. നല്ല ടെൻഷൻ അടിച്ചാണ് താൻ നിന്നാണ്.

ആദ്യത്തെ ഒന്ന് രണ്ട് ടേക്ക് കഴിഞ്ഞ് സിനിമയുടെ അസിസ്റ്റൻ്റ് തന്റെ അടുത്ത് വന്ന് ഇപ്പോ ഭയങ്കര ഫോർമാലിറ്റിയായാണ് ഫീൽ ചെയ്യുന്നത്. ഫഹദും മീനാക്ഷിയുമായി സംസാരിക്കണ്ട അച്ഛനും മകളുമായി സംസാരിക്കൂ എന്ന് പറഞ്ഞു. പിന്നെയാണ് എന്തെങ്കിലും കുറച്ച് അഭിനയിച്ചത്. കുറച്ച് കൂടി നന്നായി ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അപ്പോൾ അത് നടന്നില്ലെന്നും മീനാക്ഷി പറഞ്ഞു.

ആദ്യം താൻ അഭിനയിച്ച ചിത്രം മാലിക്ക് അല്ല, മൂൺവാക്ക് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിന്റെ ടീസർ റിലീസ് ആയി. പക്ഷെ സിനിമ റിലീസ് ആകാത്തതിൻ്റെ കാര്യം കൃത്യമായി അറിയില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ