കഴിഞ്ഞ ദിവസമാണ് രേണു സുധിക്ക് കാൻസർ ആണെന്നുള്ള വിവരം പുറത്തുവരുന്നത്. ഊഹാപോഹങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും ഒടുവിൽ ഇക്കാര്യം കഴിഞ്ഞ ദിവസം രേണു സ്ഥിരീകരിക്കുകയും ചെയ്തു. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സക്കായി തനിക്ക് പണം ആവശ്യമാണെന്നും അതാണ് തെറി വിളികൾ കേട്ടിട്ടും സബ്സ്ക്രിപ്ഷനുകളുമായി മുന്നോട്ട് പോയതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രേണു സുധി.
‘ചികിത്സയ്ക്ക് പൈസ ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാം അറിഞ്ഞിട്ടും മിണ്ടാതെ പോയത്. സബ്സ്ക്രിപ്ഷൻറെ ഒക്കെ ചീത്ത കേട്ടിട്ടും ഞാൻ മുന്നോട്ട് വന്നത്. നമുക്ക് ആവശ്യങ്ങളുള്ളത് കൊണ്ടാണ്. തെറികൾ കേട്ടിട്ടും അതൊന്നും കളയാതെ ഇപ്പോഴും മുന്നോട്ട് പോകുന്നു. പ്രൈവറ്റ് ആശുപത്രിയിൽ വച്ച് ഇക്കാര്യം അറിഞ്ഞതിന് ശേഷമാണ് സബ്സ്കിപ്ഷൻ ചെയ്തത്’ രേണു പറയുന്നു.
‘തുടക്ക സമയമായിരുന്നു അത്. എന്നെങ്കിലും ചികിത്സ ആവശ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. വീട്ടുകാരോട് എത്രനാൾ മറച്ച് വയ്ക്കും. എന്നാലും ആവശ്യം വരും. അന്നും നമുക്കാരും ഒന്നും കൊണ്ടുതരാനില്ല. അതുകൊണ്ട് നമുക്ക് കിട്ടുന്ന വരുമാനം സബ്സ്ക്രിപ്ഷൻ ആയാലും യുട്യൂബ് ആയാലും മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നത്. അതൊരു വരുമാനം ആണ്. പിന്നെ ആൽബങ്ങളും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്ന് വിചാരിച്ചു. ട്രീറ്റ്മെൻറ് ചെയ്യണം. ബാക്കി എല്ലാം ദൈവത്തിൻറെ കയ്യിലല്ലേ. ഞാൻ ഡൗൺ ആകില്ല. ഇങ്ങനെ തന്നെ ഞാൻ മുന്നോട്ട് പോകും’ എന്നും രേണു പറയുന്നു.
വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ തന്നെ വിളിച്ചില്ലെന്നും രേണു പറഞ്ഞു. ‘എന്നെ ഇതുവരെ വിളിച്ചില്ല. ഞാനും വിളിച്ചിട്ടില്ല. അന്നത്തെ പ്രശ്നത്തിന് ശേഷം റിതപ്പനെ പുറത്ത് കൊണ്ടു പോകുന്നുവെന്ന് പറയാൻ വിളിച്ചു. അറിഞ്ഞോ ഇല്ലയോ എന്നൊന്നും അറിയില്ല. സത്യമാണോന്ന് പോലും അവൻ വിളിച്ച് ചോദിച്ചില്ല’ രേണു സുധി പറയുന്നു.