'എനിക്ക് അവളെ വേണമായിരുന്നു..., ഒരു ദിവസം ഞാൻ അവളെ മിസ്സ് ചെയ്തു '; രശ്‌മികയെ കുറിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ രശ്‍മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹചിത്രങ്ങൾ വൈറലാകുന്നു. ഹൃദ്യമായ ഒരു കുറിപ്പോടെ വിജയ് വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു.

‘ഒരു ദിവസം, ഞാൻ അവളെ മിസ്സ് ചെയ്തു. അവളില്ലാത്ത ഒരു ദിവസം അപൂർണമാണെന്ന് എനിക്ക് തോന്നി… ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എനിക്ക് അവളെ വേണമായിരുന്നു- എവിടെയാണെങ്കിലും, ഒരു ആശ്വാസത്തിനും സമാധാനത്തിനും… എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ ഉറ്റസുഹൃത്തിനെ ഞാൻ എന്റെ ഭാര്യയാക്കി’ എന്നാണ് വിജയ് ചിത്രങ്ങളോടൊപ്പം കുറിച്ചത്.

May be an image of one or more people, henna and wedding

ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റർ അകലെയുള്ള ‘ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ കുടുംബാംഗങ്ങളുടെയുടെയും അടുത്ത സൃഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് രശ്‌മികയുടെ കഴുത്തിൽ താലി കെട്ടിയത്. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായ ചടങ്ങുകളോടെയായിരുന്നു താരവിവാഹം.

May be an image of wedding

വിവാഹവേദിയിൽ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവാഹചിത്രങ്ങൾ ചോരാതിരിക്കാനായിരുന്നു വിലക്ക്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രി വെഡ്‌ഡിങ് ആഘോഷങ്ങളുടെയും മെഹന്ദി, ഹൽദി പോലുള്ള ചടങ്ങുകളുടെയും ചിത്രങ്ങളും, തീം ഫോട്ടോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

May be an image of one or more people, henna and wedding

ഏറെ നാളുകളായി താരങ്ങൾ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകാൻ പോവുകയാണെന്ന് ഇരുവരും പരസ്യപ്പെടുത്തിയത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ