പൃഥ്വിയെ സൂപ്പർസ്റ്റാർ ആക്കാൻ വേണ്ടി ചെയ്ത സിനിമയായിരുന്നു പുതിയ മുഖം; പൃഥ്വി തന്നെയായിരുന്നു അതിന്റെ ബ്രെയിൻ; തുറന്നുപറഞ്ഞ് ദീപക് ദേവ്

സൈബർ അറ്റാക്കുകൾ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് പൃഥ്വിരാജ് എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കും മറ്റും ഉയർത്തിയ സിനിമയായിരുന്നു ദീപൻ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു പ്രധാന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന ദീപക് ദേവ്.

പൃഥ്വിയെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്താൻ വേണ്ടി ചെയ്ത സിനിമയായിരുന്നു പുതിയ മുഖമെന്നാണ് ദീപക് ദേവ് പറയുന്നത്. അതിന്റെ പിന്നിലുള്ള മാസ്റ്റർ ബ്രെയിൻ പൃഥ്വി തന്നെയായിരുന്നുവെന്നും ദീപക് ദേവ് പറയുന്നു.

“പൃഥ്വിയെ മറ്റൊരു ലെവലിലേക്ക് ഉയർത്താൻ വേണ്ടി ചെയ്ത സിനിമയാണ് പുതിയ മുഖം. ആ സിനിമ വളരെ ഇന്റലിജന്റ്ലി പ്ലാൻ ചെയ്ത് ഒരുക്കിയ പ്രൊജക്റ്റാണ്. പൃഥ്വി തന്നെയായിരുന്നു അതിന്റെ ബ്രെയിൻ. സംവിധായകൻ ദീപൻ ചേട്ടൻ ആയിരുവെങ്കിലും പൃഥ്വിയുടെ കുറച്ച് കണ്ടീഷൻസ് ഉണ്ടായിരുന്നു ആ ചിത്രത്തിന്. ഇന്ന ആള് സ്ക്രിപ്റ്റ്, ഇന്ന ആള് മ്യൂസിക്, ഇന്ന ആള് പാട്ടുകൾ അങ്ങനെ ഓരോ കാര്യത്തിലും പ്ലാനിങ് ഉണ്ടായിരുന്നു.

വ്യക്തിപ്പരമായി എനിക്ക് പൃഥ്വിയെ അറിയുകയേ ഇല്ലായിരുന്നു. പക്ഷെ എന്റെ പാട്ടുകൾ കേട്ട് പൃഥ്വി ഞാൻ മതി ഈ ചിത്രത്തില്ലെന്ന് പറയുകയായിരുന്നു. അപ്പോൾ ഒരാൾ സൂപ്പർ സ്റ്റാർ ആവാൻ വേണ്ടി ലോഞ്ചാവുകയാണെന്ന് എനിക്ക് മനസിലായി. പക്ഷെ ഈ ഫോർമുല ഫോളോ ചെയ്താൽ മാത്രമേ അത് നടക്കുകയുള്ളൂവായിരുന്നു.

ഈ ഫോർമുലയിൽ ഒരു മിസിങ് സംഭവം എന്താണെന്നാൽ എല്ലാ സൂപ്പർ സ്റ്റാറുകളും അവരുടെ സൗണ്ടിൽ പാട്ടുകൾ പാടിയിട്ടുണ്ട്. അത് ലാലേട്ടൻ ആണെങ്കിലും കമൽഹാസൻ സാർ ആണെങ്കിലും എല്ലാവരും. ഞാൻ നോക്കുമ്പോൾ പൃഥ്വിക്ക് പാടാനുള്ള കഴിവുമുണ്ട്. ഞാനത് അറിയുന്നത് കമ്പോസിങ് സമയത്താണ്.

ഇത്രയൊക്കെ പ്ലാനിങ്ങിലുള്ള സിനിമയിൽ ഇതുകൂടെയുണ്ടെങ്കിൽ നന്നാവില്ലേ എന്നെനിക്ക് തോന്നി. അത് പുള്ളിയുടെ പ്ലാനിൽ ഇല്ലാത്ത ഒരു സംഭവമായിരുന്നു. അത് പറഞ്ഞപ്പോൾ വേണോ എന്നാണ് എന്നോട് ചോദിച്ചത്. പിന്നെ പാടിയിട്ട് ഓക്കെയാവുകയാണെങ്കിൽ മാത്രം എടുക്കാമെന്നാണ് പൃഥ്വി പറഞ്ഞത്. പക്ഷെ എനിക്കുറപ്പായിരുന്നു അത് ക്ലിക്ക് ആവുമെന്ന്.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞത്.

ക്രോണിക് ബാച്ചലർ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. പിന്നീട് ഉദയാണ് താരം, നരൻ, പുതിയ മുഖം, ദ്രോണ, ക്രിസ്റ്റ്യന് ബ്രദേഴ്സ്, ഉറുമി, ഹണി ബീ, ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, ലൂസിഫർ തുടങ്ങീ മലയാളത്തിലെ ഹിറ്റ് സിനിമകളിലെല്ലാം ദീപക് ദേവിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഉണ്ടായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രം തലവനിലും ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനി’ലും ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Latest Stories

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്