'കഥ കേട്ടപ്പോൾ തന്നെ വിനീത് ശ്രീനിവാസൻ പറഞ്ഞതാണ് ഈ സിനിമ വിജയിക്കില്ലെന്ന്.. അതുപോലെ സംഭവിച്ചു'; നിർമ്മാതാവ്

ശ്രീനിവാസൻ നായകനാക്കി ജയരാജ് വിജയൻ ഒരുക്കിയ ചിത്രമായിരുന്നു മണിബാക്ക് പോളിസി. തിയേറ്ററുകളിൽ പരാജയമായി മാറിയ ചിത്രത്തെക്കുറിച്ചും അതുമൂലം നേരിട്ട സാമ്പത്തിക തകർച്ചയും പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ്‌ രാംസിങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെപ്പറ്റി സംസാരിച്ചത്.

ജയരാജ് പറഞ്ഞ ആശയത്തിൽ നിന്നാണ് മണിബാക്ക് പോളിസി എന്ന സിനിമ നിർമ്മിക്കാൻ താൻ തയ്യാറായത്. ആശയം കേട്ടപ്പോൾ തനിക്കും ശ്രീനിവാസനും ഇഷ്ടപ്പെടുകയും ചെയ്തു. ഏകദേശം രണ്ട് വർഷം എടുത്താണ് സിനിമയുടെ കഥ എഴുതിയത്. ഹാസ്യം പ്രധാന ​ഘടകമായെടുത്ത ചിത്രം ഷൂട്ട് ചെയ്യാൻ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് കഥ വായിച്ച ശേഷം വിനീത് ശ്രീനിവാസൻ വിളിച്ച് ആ പടം എടുക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നു.

കാരണം സിനിമയെക്കുറിച്ചുള്ള ആളുകളുടെ കാഴ്ച്ചപ്പാട് മാറി. അതുകൊണ്ട് തന്നെ ആ സിനിമ എത്രമാത്രം വിജയിക്കും എന്ന് പറയാൻ പറ്റില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഷൂട്ടിങ്ങിന്റെ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞത് കൊണ്ടു തന്നെ വിനീത് ശ്രീനിവാസന്റെ അഭിപ്രായം അവഗണിക്കുകയായിരുന്നു.

മണിബാക്ക് പോളിസി റീലിസായ അന്ന് തന്നെ ദുൽഖർ സൽമാന്റെ എബിസിഡിയും റീലിസായിരുന്നു. അതുകൊണ്ട് തന്നെ സിനിമ പരാജയപ്പെടുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉറപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ