മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം അതാണ്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടത്തെക്കുറിച്ച് മനസ്സ് തുറന്ന് നിർമ്മാതാവ് മാനോജ് രാംസിങ്ങ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമ ഇന്ന് നേരിടുന്ന ഏറ്റവും വലിയ അപകടം സിനിമകളുടെ എണ്ണം കൂടുന്നു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും ചിത്രങ്ങളുടെ ആവശ്യം  മലയാള സിനിമ രം​ഗത്തിനില്ല. സിനിമകൾ കൂടുന്നതുകൊണ്ട് തന്നെ ആളുകൾക്ക് കാണാനുള്ള താൽപര്യം കുറയും. ഇത് നിർമ്മാതാവിനെ നഷ്ടത്തിലെത്തിക്കും. ലോക് ഡൗൺ വന്നതോടെ ഒടിടിയുടെ പ്രാധാന്യം കൂടിയതും മറ്റൊരു കാരണമാണ്. കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുന്ന സിനിമകളെ ഒടിടി എടുക്കുകയുള്ളു.

അതുകൊണ്ട് തന്നെ അത്തരം ചിത്രങ്ങൾ തിയേറ്ററിൽ നിന്ന് മാറുമ്പോൾ ഒടിടിയിൽ വരും മിക്ക പ്രേക്ഷകരും അങ്ങനെയാണ് സിനിമ കണുന്നത്. ഒരു നിർമ്മാതാവിനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ നിർമ്മാണ ചിലവ് ഏകദേശം ഒരുകോടി രൂപയാണെങ്കിൽ തിയേറ്ററിൽ ആ സിനിമ റീലിസ് ചെയ്യുമ്പോൾ ഇരട്ടി ചിലവ് വരും. സ്ട്രീബ്യൂഷനും പ്രിന്റും എല്ലാം ചേർത്ത് അറുപത് എൺപത് ലക്ഷം രൂപ വീണ്ടും ചിലവാക്കണം.

നല്ല കണ്ടെൻ്‍റ് ആണെങ്കിൽ അതിന് പണം ലഭിക്കും, അല്ലാത്തതിന് നഷ്ടം സംഭവിക്കും. നല്ല കണ്ടെൻ്റ് അല്ലെങ്കിൽ ആ സിനിമ തിയേറ്റിറിൽ നിന്ന് പിൻതള്ളപ്പെടുകയും ചെയ്യും. സിനിമകളുടെ എണ്ണം കുറയുമ്പോൾ ആളുകളുടെ എണ്ണം വർധിക്കും അപ്പോൾ നല്ല കണ്ടെൻ്‍റുകൾ കൂടുതൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ