അന്ന് വിജയ് ചെയ്തിരുന്ന ആ കാര്യമാണ് ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്: പ്രിയങ്ക ചോപ്ര

ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ് എന്ന് പ്രിയങ്ക ചോപ്ര. മിസ് വേള്‍ഡ് വിജയത്തിന് ശേഷം ‘തമിഴന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്ക് എത്തിയത്. വാനിറ്ററി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു താന്‍ ആദ്യം ചെയ്തത്. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും താന്‍ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്.

എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ത്ഥം മനസ്സിലാക്കി വരികള്‍ പറയുകയായിരുന്നു. വിജയ് അഭിനയിക്കുന്നത് കാണാന്‍ തനിക്ക് ഇഷ്ടമായിരുന്നു. തന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം.

സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സമയം അവിടെ ചെലവഴിക്കും. അത് താനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ താന്‍ പോകാറുള്ളൂ എന്നാണ് പ്രിയങ്ക പറയുന്നത്.

2002ല്‍ ആണ് തമിഴന്‍ പുറത്തിറങ്ങിയത്. മഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. 2003ല്‍ ദ ഹീറോ: ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അന്ധാസ്, അത്രാസ്, മുജ്‌സെ ശാദി കരോംഗി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടാന്‍ ആരംഭിച്ചത്.

Latest Stories

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ