ഞാന്‍ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ വിഷമമില്ല; കാരണം തുറന്നുപറഞ്ഞ് പ്രിയാ വാര്യര്‍

താന്‍ മദ്യപിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ ഒട്ടും വിഷമമില്ലെന്ന് നടി പ്രിയാ വാര്യര്‍. അച്ഛനോട് പറഞ്ഞതിന് ശേഷമാണ് ആദ്യമായി മദ്യപിക്കാന്‍ പോയതെന്നും അത്രയും സ്വാതന്ത്ര്യം നല്‍കുന്ന കുടുംബമാണ് തന്റേതെന്നും നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതില്‍ എനിക്ക് ടെന്‍ഷനില്ല. ബാംഗ്ലൂരില്‍ വെച്ച് എടുത്തതാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു. പക്ഷെ ഇപ്പോള്‍ ഞാന്‍ പബ്ലിക്ക് ഫിഗറായതാണ് പ്രശ്‌നം.

എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്. എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയത്.

അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നു എന്നും പ്രിയ വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം