ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്; അനുഭവം പങ്കുവെച്ച് പ്രിയാ വാര്യര്‍

നടി പ്രിയ വാര്യരുടെ സുഹൃത്ത് കുറച്ചുനാളുകള്‍ക്ക് മുമ്പ് പുറത്ത് വിട്ട ഒരു യൂട്യൂബ് വീഡിയോ വൈറലായിരുന്നു. പ്രിയ മദ്യപിക്കുന്ന വീഡിയോ ആയിരുന്നു ഇത്. ഇതു പുറത്തുവന്നതിന് പിന്നാലെ പ്രിയക്കെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും വന്നു.

ഇപ്പോഴിതാ , വീഡിയോ പുറത്തിറങ്ങിയ ശേഷം അത്തരം ഒരു വീഡിയോ പുറത്ത് വിടണമായിരുന്നോ എന്ന് താന്‍ ചിന്തിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രിയ. എന്നോട് ചോദിച്ചിട്ടാണ് സുഹൃത്തുക്കള്‍ വീഡിയോ ഇട്ടത്. ആ വീഡിയോയില്‍ ഞാന്‍ വളരെ കാന്‍ഡിഡ് ആയിരുന്നു. എന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് അല്ലാതെ വ്യക്തിപരമായി എന്നെ പറ്റി ഒന്നും അറിയാന്‍ പറ്റില്ല. ഞാനങ്ങനെയാണ്’

‘സ്വകാര്യ ജീവിതം ഞാന്‍ മാറ്റി നിര്‍ത്തുന്നതാണ്. ആ വീഡിയോ എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റും. ആദ്യമായും അവസാനമായും മദ്യപിച്ചത് അന്നാണ്. എനിക്ക് ട്രൈ ചെയ്യണമായിരുന്നു.അതിന് മുമ്പ് മദ്യം കഴിച്ചിട്ടില്ലായിരുന്നു. ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടാണ് പോയതും. അതിന് ശേഷം ഞാന്‍ ആല്‍ക്കഹോള്‍ തൊട്ടിട്ടില്ല. മതിയായി’

‘സോഷ്യല്‍മീഡിയയില്‍ ആ വീഡിയോ പോസ്റ്റ് ചെയ്തത് ശരണ്‍ ആണ്. ശരണിന്റെ കണ്ടന്റ് കാണുന്നവര്‍ക്ക് അതിന്റെ രീതി എന്താണെന്ന് നന്നായിട്ട് അറിയാം. എന്ത് ചെയ്താലും ആള്‍ക്കാര്‍ എന്ത് പറയും എന്ന് ചിന്തിച്ച് ജീവിക്കാന്‍ പറ്റില്ല. ഞാന്‍ ചെറുപ്പമാണ്. എപ്പോഴും ആള്‍ക്കാരെന്ത് പറയും എന്ന് പേടിച്ച് ജീവിക്കാന്‍ പറ്റില്ല. പ്രിയ വാര്യര്‍ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം