തീവ്രവാദത്തെ കുറിച്ച് പൃഥ്വിരാജ്, എന്നും പറഞ്ഞായിരിക്കും നിങ്ങളുടെ തമ്പ്നെയില്‍, അതുവേണ്ട: അവതാരകയോട് പൃഥ്വിരാജ്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് ജന ഗണ മന. ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ള ട്രെയിലറും ടീസറുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിപരമായ നിലപാടുകളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്.

സിനിമകളില്‍ പലപ്പോഴും തീവ്രവാദികളായി മുസ്ലിം സമുദായത്തില്‍ പെട്ടവരെ ചിത്രീകരിക്കുന്ന വിഷയത്തിലുള്ള പൃഥ്വിരാജിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

”എങ്ങനെയാണ് ഈ വിഷയം നമ്മള്‍ സംസാരിക്കുന്ന സിനിമയുമായി, ജന ഗണ മനയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇതിന് ഉത്തരം പറഞ്ഞാല്‍, നിങ്ങളുടെ ചാനലിന്റെ തമ്പ്നെയിലില്‍ ഞങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോയും പൃഥ്വിരാജ് തീവ്രവാദത്തെക്കുറിച്ച്, എന്നും പറഞ്ഞായിരിക്കും അതിന്റെ ഡിസ്‌ക്രിപ്ഷന്‍. ഉറപ്പായിരിക്കും.

അത് തുറന്ന് നോക്കുമ്പോള്‍ ജന ഗണ മനയുടെ അഭിമുഖമായിരിക്കും. പക്ഷെ, ഇതായിരിക്കും തമ്പ്നെയിലും ഡിസ്‌ക്രിപ്ഷനും. അതിന്റെ താഴെ ഒരു അയ്യായിരം കമന്റും. എന്തിന് ഞാന്‍ നിങ്ങള്‍ക്ക് ആ ക്ലിക്ക്ബൈറ്റ് തരണം. നിങ്ങളുടെ കമ്പനിയില്‍ എനിക്ക് ഇന്‍വെസ്റ്റ്മെന്റ് ഉണ്ടോ, നിങ്ങളുടെ ലാഭത്തിന്റെ വിഹിതം എനിക്ക് തരുന്നുണ്ടോ. ഇല്ലല്ലോ.

Latest Stories

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ