'നടക്കാതെ പോയ ആ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു'; ലോഹിതദാസിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന്‍ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

ലോഹിതദാസ് സംവിധാനം ചെയ്ത “ചക്രം” എന്ന സിനിമയില്‍ പൃഥ്വിരാജ് നായകനായി എത്തിയിരുന്നു. 2003ല്‍ ഇറങ്ങിയ ചിത്രത്തിന്റെ രചനയും ലോഹിതദാസ് തന്നെയാണ്. ചന്ദ്രഹാസന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

“”ഒരു നടനെന്ന നിലയില്‍ എന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സര്‍. എന്റെ കഴിവിന്റെ പല തലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ച ഒരു ചിത്രമാണ് അദ്ദേഹത്തോടൊപ്പം ലഭിച്ചത്. അദ്ദേഹം വിട പറയുമ്പോള്‍, ഞങ്ങള്‍ ഒന്നിച്ച് ആരംഭിക്കാനിരുന്ന, നടക്കാതെ പോയ സിനിമ, എന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നു. എന്നും ഞങ്ങളുടെ ഹൃദയത്തില്‍ അധിവസിക്കുന്ന ഇതിഹാസം”” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

നാടകത്തിലൂടെയാണ് ലോഹിതദാസ് കലാരംഗത്തേക്ക് എത്തുന്നത്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. 1997ല്‍ ഭൂതക്കണ്ണാടി സിനിമയിലൂടെയായിരുന്നു ലോഹിതദാസ് സംവിധാനത്തിലേക്ക് കടന്നത്.

Latest Stories

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍