ആ രാത്രി ഒരു ജീവിതകാലത്തിന് തുല്യമായിരുന്നു; മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കുറിച്ച് പൃഥ്വിരാജ്

മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും കുറിച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരേയും ഒന്നിച്ച് കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലെജന്‍ഡ് , മാസ്റ്റേഴ്‌സ് എന്നീ ഹാഷ്ടാഗോടെയായിരുന്നു പൃഥ്വിയുടെ ട്വീറ്റ്.

”മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണെന്നായിരുന്നു’; നടന്‍ കുറിച്ചു. പൃഥ്വിരാജിന്റ ട്വീറ്റ് വൈറലായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം സിനിമ ഷൂട്ടിങ്ങുമായി തിരക്കിലാണ് ഇവര്‍ . ഒരുപിടി മികച്ച ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബികടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

മോളിവുഡ് താരങ്ങളോടൊപ്പം തെന്നിന്ത്യന്‍ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും എത്തുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറുടെ റിലീസിനായി കാത്തിരിരക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തിയേറ്റര്‍ റിലീസായി എത്തുന്ന ചിത്രമാണിത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്