'ആ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നു പോയതെന്ന് എനിക്കറിയില്ല'; ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച സമയത്തെ കുറിച്ച് പൃഥ്വിരാജ്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച സന്ദര്‍ഭത്തെ കുറിച്ച് നടന്‍ പൃഥ്വിരാജ്. മകള്‍ അലംകൃതയുടെ ജനനസമയത്താണ് താന്‍ ഏറ്റവും ടെന്‍ഷനടിച്ചതെന്ന് പൃഥ്വി പറയുന്നു. “കുറച്ച് കോംപ്ലിക്കേഷന്‍സുണ്ടായിരുന്നു. അന്നത്തെ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നുപോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും എന്റെ കൈയില്‍ നില്‍ക്കുന്നതല്ലല്ലോയെന്ന ആ സമയത്ത് ഞാന്‍ ഓര്‍ത്തു.” റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

മകളുടെ ജനനത്തിന് ശേഷം താന്‍ കുറച്ച് സോഫ്റ്റായിട്ടുണ്ടാവാമെന്നും പൃഥ്വി പറയുന്നു. അത് ബോധ പൂര്‍വ്വമല്ലെന്നും പൃഥ്വി പറഞ്ഞു. പേടിയുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ അത്ര പെട്ടെന്നൊന്നും ഒരാള്‍ക്ക് തന്നെ ഭയപ്പെടുത്താനാവില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ മകളെ തനിക്ക് പേടിയുണ്ടെന്ന് പൃഥ്വി പറഞ്ഞു.

“പെട്ടെന്ന് സങ്കടം വരുന്ന ആളാണ് ഞാന്‍. സിനിമ കണ്ട് കരയാറുണ്ട്. അധികമാര്‍ക്ക് മുന്നിലും ഞാന്‍ യഥാര്‍ത്ഥത്തിലുള്ള എന്നെ പുറത്തെടുക്കാറില്ല. മോള് കരഞ്ഞാല്‍ ഞാനും കൂടെക്കരയും. ഇരുപത്തെട്ടിന് അവളുടെ കാത് കുത്താന്‍ വന്നയാളിനെ ഓടിച്ചാലോയെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്.” പൃഥ്വി പറഞ്ഞു.

Latest Stories

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ