ആളുകള്‍ എന്നെ മറക്കുമെന്ന് അവര്‍ പറഞ്ഞു അതാണ് എനിക്ക് വേണ്ടതും: പ്രയാഗ മാര്‍ട്ടിന്‍

സിനിമയില്‍ നിന്ന് ഒരു വര്‍ഷം നീണ്ട ഇടവേളയെടുത്തതിനെ കുറിച്ച് പ്രയാഗ മാര്‍ട്ടിന്‍. സിനിമയില്‍ സജീവമാകാന്‍ തന്നെ ഒരുപാടു പേര്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇടവേളയെടുക്കുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും പ്രയാഗ വ്യക്തമാക്കി.

കുറച്ചു നാളത്തേക്ക് ഒരു ഇടവേള താനാഗ്രഹിച്ചിരുന്നു, എന്നാല്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും നടി വ്യക്തമാക്കി.ഞാന്‍ മുമ്പ് ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരു മാറ്റം വേണമായിരുന്നു. പ്രേക്ഷകര്‍ എന്നെ മറക്കുമെന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞു, അതാണ് ഞാന്‍ ആഗ്രഹിച്ചതും. അവര്‍ പഴയ എന്നെ മറക്കട്ടെ എന്ന്.

മലയാളത്തില്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ ആര്‍ക്കുവേണമെങ്കിലും ചെയ്യാമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രയാഗയ്ക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന കഥാപാത്രമില്ല. ഭാഗ്യം കൊണ്ട് ഞാന്‍ ഒരുപാട് വാണിജ്യ ഹിറ്റുകളുടെയും നിരൂപക പ്രശംസ നേടിയ സിനിമകളുടെയും ഭാഗമായിരുന്നു,

ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്.  നിലവില്‍ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു