'നീ ധൈര്യമായിട്ട് ഇരുന്നോ, ഇവിടുന്ന് ഒരുത്തനും വന്ന് നിന്നെ കൊണ്ടു പോവില്ല', എന്ന് പി.സി ജോര്‍ജ്, അതോടെ ധൈര്യം കിട്ടി: ഒമര്‍ ലുലു

ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് ചിത്രത്തിലെ ഗാനം വൈറല്‍ ആയതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്തിരുന്നു. ഹൈദരാബാദ് ഫലഖ്നമ പൊലീസാണ് 295 എ വകുപ്പ് അനുസരിച്ച് കേസ് എടുത്തത്.

ആ സമയത്ത് തനിക്ക് ധൈര്യം തന്നവരില്‍ ഒരാളാണ് പി.സി ജോര്‍ജ് എന്ന് ഒമര്‍ ലുലു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ഫലഖ്നമ സ്റ്റേഷനില്‍ നിന്നും വിളിച്ചിട്ട് അറസ്റ്റ് ചെയ്യാന്‍ ഇങ്ങോട്ട് വരും എന്നൊക്കെ പറഞ്ഞു. ഒരു ധൈര്യം കിട്ടിയത് പി.സി ജോര്‍ജ് സര്‍ വിളിച്ചപ്പോഴാണ്.

‘എടാ നീ ധൈര്യമായിട്ട് ഇരുന്നോടെ, ഇവിടുന്ന് ഒരു മക്കളും വന്ന് നിന്നെ കൊണ്ടു പോവില്ല’ എന്നൊക്കെ പറഞ്ഞു എന്ന് ഒമര്‍ ലുലു പറഞ്ഞു. ഫറൂഖ് നഗറിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് പ്രവാചക നിന്ദയാണ് എന്നാരോപിച്ച് പരാതി നല്‍കിയത്.

ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനെതിരെയും പരാതി നല്‍കിയിരുന്നു. ഇതിനെ അഡ്വ. ഹാരിസ് ബീരാന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പാട്ടിനു വലിയ സ്വീകാര്യത കിട്ടിയ സമയത്ത് വന്ന കേസ് വേദനിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ