സ്വന്തമായി ഒരു രൂപ പോലും സമ്പാദ്യമില്ല കടവുമില്ല , ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി! അച്ഛനെ കുറിച്ച് സൂരജ്!

പാടാത്ത പൈങ്കിളിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സൂരജ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ സൂരജ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അച്ഛനെ കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് അദ്ദേഹം. നടന്റെ കുറിപ്പിന് കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.

കുറച്ചു നേരം അച്ഛന്‍ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോള്‍ അവര്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍. എനിക്ക് പറയാനുള്ളത് അവര്‍ക്ക് കേള്‍ക്കാനുള്ള താത്പര്യം കണ്ടപ്പോള്‍ മനസ്സില്‍ കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളില്‍ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കില്‍ അത് ഇല്ലാത്തതിനെ പേരില്‍ മാതാപിതാക്കള്‍ക്ക് തടവുശിക്ഷ വിധിക്കുന്ന മക്കളുടെ കഥകള്‍ കാണാറുണ്ട്. ഞാന്‍ ഓര്‍ക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

ഒഴിവുദിവസങ്ങളില്‍ വീട് വൃത്തിയാക്കുന്ന ഒരു സ്ഥിരം പരിപാടി ഉണ്ട് എനിക്ക്. അപ്പോള്‍ എന്റെ അച്ഛന്‍ കിടക്കുന്ന റൂമിലെത്തി ഞാന്‍ ഒന്നു കയറി, അച്ഛന്റെ ജീവിതത്തില്‍ അച്ഛന്റെ എല്ലാ സമ്പാദ്യവും ഒരു തോള്‍സഞ്ചിയില്‍ ആയിരുന്നു. അതില്‍ കണ്ട കാര്യങ്ങള്‍ എന്താണെന്ന് ഞാന്‍ വിശദീകരിക്കാം. ഒരു പഴയ ഡയറി. പകുതി മഷി തീര്‍ന്ന പേന, കുറേ ചില്ലറ പൈസകള്‍, ഒരു ഉണങ്ങിയ അടയ്ക്ക, ശബരിമലക്ക് പോയ മാലകള്‍, കര്‍പ്പൂരം, പിന്നെ ഒരു പേഴ്‌സ് ഒരു 30 രൂപ പിന്നെ കുറച്ച് കീറിയ പൈസ, ഐഡി കാര്‍ഡ്, ലൈസന്‍സ്, ഫോണ്‍ നമ്പറുകള്‍ എഴുതിയ ഒരു പോക്കറ്റ് ഡയറി. ചിതലരിച്ച ദൈവങ്ങളുടെ ഫോട്ടോ, പഴയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ അത് അച്ഛന്റെ തന്നെ, എനിക്ക് അതൊക്കെ കണ്ടപ്പോള്‍ ആദ്യം എനിക്ക് ചിരി വന്നു. കാരണം റൂം വൃത്തിയാക്കാന്‍ കേറിയപ്പോള്‍ എന്നോട് അച്ഛന്‍ പറഞ്ഞ കാര്യം ഉണ്ടായിരുന്നു എന്റെ സാധനങ്ങളും എടുത്ത് കളയരുത്.

ഓര്‍ത്തപ്പോ വല്ലാതെ പാവം തോന്നി, ഒരുപാട് സ്‌നേഹം തോന്നി ,ഒരുപാട് ബഹുമാനം തോന്നി. കണ്ട കാലം മുതല്‍ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാര്‍ദ്ധക്യ പെന്‍ഷന്‍ വാങ്ങാന്‍ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കില്‍ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷര്‍ട്ട് അല്ലെങ്കില്‍ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാന്‍ സാധിച്ചില്ല, പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായില്‍ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്. ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്‌നേഹിക്കാനുള്ള കാരണങ്ങള്‍. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവര്‍ വളര്‍ത്തി വലുതാക്കിയ മക്കള്‍ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാല്‍ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്‌നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാന്‍ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരില്‍ കൊട്ടാരം തീര്‍ത്തിട്ട് കാര്യമില്ല. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു കുറിപ്പ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്