'ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്'; രജനികാന്തിനെതിരെ വിമർശനവുമായി പാ രഞ്ജിത്ത്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കലാ-കായിക സാംസ്കാരിക രംഗത്തുനിന്നും നിരവധി പേരാണ് പങ്കെടുത്തത്. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങീ വൻ താരനിരയാണ് അയോദ്ധ്യയിൽ എത്തിച്ചേർന്നത്.

തമിഴ്നാട്ടിൽ നിന്നും രജനികാന്തും, ധനുഷും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ നിരവധി വിമർശനങ്ങളാണ് ഇരുവർക്ക് നേരെയും ഉയർന്നുവരുന്നത്. ഇപ്പോഴിതാ രജനികാന്തിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പാ രഞ്ജിത്ത്

“500 വർഷം പഴക്കമുള്ള പ്രശ്നത്തിന്റെ പരിസമാപ്തിയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഈ പ്രശ്നത്തിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ട്.” എന്നാണ് പാ രഞ്ജിത്ത് പ്രതികരിച്ചത്.

അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാദിനാവുമായി ബന്ധപ്പെട്ട് മലയാളത്തിൽ നിന്നും നിരവധി താരങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സംവിധായകൻ അമൽ നീരദ് ബാബരി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രതികരിച്ചത്. നടൻ ഷെയ്ൻ നിഗം ഡോ. ബി. ആർ അംബേദ്കറുടെ പ്രസംഗം പങ്കുവെച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ