ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്; അസിസ്റ്റന്റ് ഡയറക്ടറാകാമോ എന്ന ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് ദിയ സന

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് നടി ദിയ സന. ഒമര്‍ ലുലുവിന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. സംവിധായകന്റെ ചോദ്യത്തിന് കൃത്യമായി മറുപടി ദിയ പറയുകയും ചെയ്തു.

‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ‘എനിക്ക് ധൈര്യമുണ്ട്’ എന്ന് കമന്റ് നല്‍കി കൊണ്ട് ദിയ സനയും എത്തിയിരുന്നു. പിന്നാലെ ദിയ സനയും ഈ വെല്ലുവിളിയെ കുറിച്ച് എഴുതി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

‘ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര്‍ ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..

ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’ എന്നുമാണ് ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍