ഒരു വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ ചില്ലറയൊന്നുല്ല; ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ പോളി

നിവിൻ പോളി ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്യ്ത ചിത്രമാണ് മഹാവീര്യർ. ചിത്രം റീലിസിനത്തിയതിന് പിന്നാലെ സിനിമ ചിത്രീകരണ സമയത്ത് താൻ അനുഭവിച്ച കഷ്ടപാടുകളെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ്  നിവിൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയിലാണ് അദ്ദേഹം വിഗ്ഗ് കാരണം അനുഭവിച്ച കഷ്ടപ്പാടുകൾ തുറന്ന് പറഞ്ഞത്.

വിഗ്ഗിന് നല്ല വെയിറ്റ് ഉണ്ടായിരുന്നു. വിഗ്ഗ് കാരണം കാരവൻ മാറ്റേണ്ട അവസ്ഥ വരെ വന്നുവെന്നും അദ്ദേഹം പറഞ്ഞു ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നു. അതെ പോലെ തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നു. ഇത് ഒരിക്കൽ ഫിക്സ് ചെയ്ത് കഴിഞ്ഞാൽ പിന്നെ പാക്കപ്പ് പറയുമ്പോഴേ അഴിക്കാൻ പറ്റുള്ളൂ. അല്ലാതെ അഴിച്ച് വെക്കാൻ പറ്റില്ല.

ഇടക്ക് ഇടക്ക് ഷോട്ടും ഉണ്ടാവുമല്ലോ. ആദ്യം എടുത്ത കാരവാന്റെ ഉള്ളിൽ ഹൈറ്റ് കുറവായിരുന്നു. അപ്പോൾ കുനിഞ്ഞ് നടക്കണമായിരുന്നു. അതുകൊണ്ട് തന്നെ കുറച്ചു കൂടി പൊക്കമുള്ള കാരവാൻ വേറെ എടുക്കേണ്ടിവന്നു. ആ കോസ്റ്റിയൂമിനും ഒരുപാട് ലയേഴ്‌സ് ഉണ്ട്. ജഡ പോലത്തെ വിഗ് ആയതുകൊണ്ട് തന്നെ നല്ല വെയിറ്റും ഉണ്ടാവും. അത് തലയിൽ വെക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷൂട്ടിന്റെ സമയത്ത് ആണെങ്കിൽ നല്ല ചൂടുമുണ്ടായിരുന്നുവെന്നും നിവിൻ പോളി പറഞ്ഞു.

എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ ആൻഡ് ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കന്നഡ താരം ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി എത്തിയത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്