'മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍, കാരണങ്ങള്‍ പറയുന്നില്ല'; വിവാഹമോചനത്തിന് ഒരുങ്ങി നിതീഷ് ഭരദ്വാജ്

താന്‍ വിവാഹമോചിതനാകുന്നു എന്ന് നടന്‍ നിതീഷ് ഭരദ്വാജ്. പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നിതീഷ്. 12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്.

ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്. 2019 സെപ്റ്റംബറിലാണ് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പുറത്ത് അറിയിക്കാന്‍ താത്പര്യമില്ല. എന്നാല്‍ മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറയുന്നു. ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക.

വേര്‍പിരിയുമ്പോള്‍ കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009ലാണ് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ വിവാഹം ചെയ്തത്.

ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വനിലേത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ