സെറ്റില്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകും, ആരോടും ദേഷ്യപ്പെടാറില്ല, എന്നാല്‍ ഈഗോയിസ്റ്റായ ആളുകള്‍ അത് പ്രശ്‌നമാക്കും: നിത്യ മേനോന്‍

സിനിമാ സെറ്റുകളില്‍ തന്നെ അലോസരപ്പെടുത്തുന്ന പല കാര്യങ്ങളും ഉണ്ടാവാറുണ്ടെന്ന് നടി നിത്യ മേനോന്‍. സെറ്റിലെ രീതികള്‍ ശരിയല്ലെങ്കില്‍ താന്‍ ഇറിറ്റേറ്റഡ് ആകും. എന്നാല്‍ തനിക്ക് ദേഷ്യം വരാറില്ല. തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ദേഷ്യപ്പെടുകയാണെന്ന് ആളുകള്‍ കരുതും. ഈഗോയിസ്റ്റായ ആളുകള്‍ വലിയ പ്രശ്‌നമാക്കും എന്നാണ് നിത്യ മേനോന്‍ പറയുന്നത്.

ഞാന്‍ വളരെ സോഫ്റ്റാണ്. പക്ഷെ പണം വാങ്ങിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആ ജോലി ശരിയായി ചെയ്തില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നും. പത്ത് രൂപ എനിക്ക് തന്നാല്‍ 20 രൂപയുടെ വര്‍ക്ക് ഞാന്‍ നിങ്ങള്‍ക്ക് തരും. അങ്ങനെയല്ല സെറ്റിലെ രീതികളെങ്കില്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകും. ഞാന്‍ തുറന്നടിച്ച് സംസാരിക്കുന്നയാളാണ്. അത് ആളുകള്‍ ദേഷ്യമായി കാണും.

യഥാര്‍ത്ഥത്തില്‍ എനിക്ക് ദേഷ്യം വരില്ല. രണ്ട് മിനുട്ടിന് ശേഷം ഞാന്‍ നോര്‍മലാകും. അവരോട് സ്‌നേഹത്തോടെ പെരുമാറും. ഈഗോയിസ്റ്റായ ആളുകള്‍ക്കാണ് വലിയ പ്രശ്‌നം. നിങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. എന്നെ കുറിച്ച് മോശമായി സംസാരിക്കും. ഞാന്‍ തെറ്റ് ചെയ്തില്ല എന്നാണ് അവര്‍ സ്വയം സ്ഥാപിക്കുന്നത്.

തെറ്റ് കണ്ടാല്‍ അത് പറയണമെന്നാണ് തന്റെ അഭിപ്രായമെന്നും നിത്യ മേനോന്‍ വ്യക്തമാക്കി. അഭിനയിക്കുന്ന നിമിഷം മാത്രമാണ് ഇഷ്ടം. അതിനപ്പുറം സിനിമയിലുള്ള മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യുക ബുദ്ധിമുട്ടാണ്. സിനിമയില്‍ ഇഷ്ടമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മേക്കപ്പും ലൈറ്റും ഇഷ്ടമല്ല. ഞാന്‍ ഫോട്ടോഫോബിക് ആണ്.

സ്‌മോക്ക് പറ്റില്ല. ഷൂട്ടില്‍ എപ്പോള്‍ നോക്കിയാലും എല്ലായിടത്തും സ്‌മോക്ക് ഉണ്ടാകും. തന്റെ ആരോഗ്യത്തെ അത് ബാധിക്കുമെന്നും നിത്യ പറയുന്നു. ആളുകളെയും അവരുടെ ചിന്താഗതികളെയും ഇഷ്ടമല്ല. ഒരിക്കലും അംഗീകാരം തരില്ല. ആളുകള്‍ അങ്ങനെയാണ്. ഒരു സിസ്റ്റമുണ്ട്. ആദ്യം നായകന്‍ പിന്നെ നായിക എന്നിങ്ങനെ. ഒരു റൂള്‍ ബുക്കുണ്ട്. അത് നോക്കിയാണ് എല്ലാവരും ജീവിതം നയിക്കുന്നത്.

അതെല്ലാം കാണുമ്പോള്‍ ഞാന്‍ ക്ഷീണിക്കും. തനിക്ക് യഥാര്‍ത്ഥ ജീവിതമാണ് വേണ്ടത്. സിനിമാ രംഗത്തുള്ളവര്‍ സിനിമയെ വളരെയധികം സ്‌നേഹിക്കുന്നു. സിനിമയാണവരുടെ സ്വപ്നമെന്ന് പറയും. സിനിമ എന്റെയും സ്വപ്നമാക്കെന്ന് ഒരുപാട് തവണ ദൈവത്തോട് പറഞ്ഞിട്ടുണ്ട്. സിനിമയോട് താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ ആരും എന്നെ വിശ്വസിക്കാറില്ല എന്നാണ് നിത്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക