'ആ സിനിമ ഞാന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോയെന്ന് ദുല്‍ഖറിന് സംശയമുണ്ടായിരുന്നു'; ആദ്യ സിനിമ ഉപേക്ഷിച്ചതായി നിധിന്‍ രഞ്ജി പണിക്കര്‍

മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം ഒരുക്കിയാണ് നിധിന്‍ രഞ്ജി പണിക്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2016ല്‍ ആണ് കസബ പുറത്തിറങ്ങിയത്. ആദ്യ സിനിമ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ സിനിമ കാവലുമായി നിധിന്‍ എത്തിയത്.

തന്റെ ആദ്യ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കണം എന്നായിരുന്നു ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിധിന്‍ ഇപ്പോള്‍. എന്നാല്‍ ആ സിനിമ താന്‍ ചെയ്താല്‍ അത് കണ്‍വിന്‍സിംഗ് ആകുമോ എന്ന് ദുല്‍ഖറിന് സംശയമുണ്ടായിരുന്നതായും നിധിന്‍ പറയുന്നു.

”ആദ്യ സിനിമ ദുല്‍ഖറിനെ വച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല. സെക്കന്റ് ഷോ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അന്നത് താന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോ എന്നൊരു സംശയം ദുല്‍ഖറിന് ഉണ്ടായിരുന്നു.”

”അങ്ങനെയൊരു സംശയം വന്നപ്പോള്‍ നമുക്ക് വേറെ ആലോചിക്കാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ വേറെ ആരെയും വെച്ച് ആ സിനിമ ആലോചിക്കാന്‍ പറ്റിയില്ല. വരും കാലങ്ങളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവരെ വച്ച് പടം ആലോചിക്കുന്നുണ്ട്” എന്ന് നിധിന്‍ പറഞ്ഞു.

ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. അതേസമയം, സൂപ്പര്‍ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം നിധിന്‍ ഒരുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ