'മറാത്തി ഡാന്‍സ് ഷോ കാണാറുണ്ട്, അദ്ദേഹത്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടുണ്ട്'; എന്തുകൊണ്ട് ഹവ്വഹവ്വായ് എന്ന് നിമിഷ

മറാത്തി ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് നടി നിമിഷ സജയന്‍. കഴിഞ്ഞ ദിവസമാണ് മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ‘ഹവ്വഹവ്വായ്’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ആദ്യമായി മറാത്തിയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് നിമിഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

തന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്നമാണെന്ന് കരുതുന്നില്ലെന്ന് നിമിഷ പറയുന്നു. മഹേഷ് തിലേകര്‍ സംവിധാനം ചെയ്ത ‘വണ്‍ റൂം കിച്ചണ്‍’ ആണ് താന്‍ കണ്ടിട്ടുള്ള ഒരു മറാത്തി സിനിമ. വീട്ടില്‍ ഉണ്ടാകുമ്പോള്‍ മറാത്തി ഡാന്‍സ് ഷോ കാണാറുണ്ട്.

സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായി. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നിമിഷ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. അതേസമയം, ഏപ്രില്‍ ഒന്നിന് ആണ് ഹവ്വഹവ്വായ് റിലീസ് ചെയ്യുക.

മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മറാത്തി തര്ക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ഫസ്റ്റ്ലുക്ക് എത്തിയെങ്കിലും ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആശാ ഭോസ്ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്