മമ്മൂക്കയുടെ പടത്തില്‍ ഒരു വേഷം ചെയ്യാന്‍ അവസരം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്: നിഖില വിമല്‍

ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24ണ്മ7 എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തി. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു. ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് നിഖില.

“മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ എക്സൈറ്റഡാണ്. ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. മമ്മൂക്കയുടെ പടത്തില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യാന്‍ അവസരം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. അത്തരമൊരു വേഷമാണ് പുതിയ സിനിമയിലുള്ളത്. അതില്‍ എക്സൈറ്റഡാണ്. ഒപ്പം ഇത്തിരി ടെന്‍ഷനുമുണ്ട്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നിഖില പറഞ്ഞു.

മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് ആണ് നിഖിലയുടെ പുതിയ ചിത്രം. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ജോഫിന്‍ ടി ചാക്കോ തന്നെ കഥയെഴുതിയ ചിത്രത്തില്‍ വന്‍ താരനിരതന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്